Follow KVARTHA on Google news Follow Us!
ad

വനിത കസ്റ്റമേഴ്‌സിന്റെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഷോപ്പുടമ വിറ്റ് കാശാക്കി

ദുബൈ: (www.kvartha.com 23.07.2014) വനിത കസ്റ്റമേഴ്‌സിന്റെ ഫോണുകളില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും പകര്‍ത്തി വില്പന നടത്തിയ 6 മൊബൈല്‍ ഷോപ്പ് ജീവനക്കാര്‍ക്ക് ഖോര്‍ഫക്കന്‍ കോടതി രണ്ടരലക്ഷം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. Khorfakan, Cort, Jail, Fine, Mobile shop, Repair, Women, Customers, Video, Photos,
ദുബൈ: (www.kvartha.com 23.07.2014) വനിത കസ്റ്റമേഴ്‌സിന്റെ ഫോണുകളില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും പകര്‍ത്തി വില്പന നടത്തിയ 6 മൊബൈല്‍ ഷോപ്പ് ജീവനക്കാര്‍ക്ക് ഖോര്‍ഫക്കന്‍ കോടതി രണ്ടരലക്ഷം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഷോപ്പില്‍ റിപ്പയറിംഗിനായി കൊണ്ടുവരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്ന് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി പുരുഷന്മാര്‍ക്ക് വില്പന നടത്തി ഷോപ്പ് ജീവനക്കാര്‍ രണ്ടര ലക്ഷം ദിര്‍ഹം വരെ സമ്പാദിച്ചതായാണ് റിപോര്‍ട്ട്.

പിഴ കൂടാതെ ആറ് പേരേയും ഒരു വര്‍ഷം തടവിനും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. യുഎഇയിലെ രണ്ട് മൊബൈല്‍ ഷോപ്പുകള്‍ അടച്ചുപൂട്ടാനും ഉപഭോക്താക്കളുടെ ഫോണുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ ഷോപ്പിലെ ഉപകരണങ്ങളും കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു.

 Khorfakan, Cort, Jail, Fine, Mobile shop, Repair, Women, Customers, Video, Photos,
ഫോണുകളിലെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സ്ഥാനം പിടിച്ചതോടെയാണ് പലരും പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഷോപ്പ് ജീവനക്കാരെ അറസ്റ്റുചെയ്തത്.

SUMMARY: Khorfakkan Court has fined six Arab staff members of a shop that sells mobile phones between Dh150,000 and Dh250,000 for stealing pictures of women who brought their mobile phones to the shop for repair, and then selling those pictures to men.

Keywords: Khorfakan, Cort, Jail, Fine, Mobile shop, Repair, Women, Customers, Video, Photos,

Post a Comment