Follow KVARTHA on Google news Follow Us!
ad

ഇസ്രയേല്‍ പേപ്പട്ടി, ഇരപിടിച്ചു തിന്നുന്ന ചെന്നായ - ഇറാന്‍ പരമോന്നത നേതാവ്

ഗസയില്‍ മനുഷ്യരെ മൃഗങ്ങളെ പോലെ കൊന്നൊടുക്കുന്ന ഇസ്രയേലിനെ 'പേപ്പട്ടി'യെന്ന് Dubai, Children, Woman, Killed, America, Gun Battle, World,
ദുബൈ: (www.kvartha.com 29.07.2014) ഗസയില്‍ മനുഷ്യരെ മൃഗങ്ങളെ പോലെ കൊന്നൊടുക്കുന്ന ഇസ്രയേലിനെ 'പേപ്പട്ടി'യെന്ന് വിശേഷിപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയ്ത്തുള്ള അലി ഖമേനി രംഗത്ത്.

ഗസയില്‍ നടത്തുന്ന നരഹത്യയ്ക്ക് ഇസ്രയേലിനോട് പകരം ചോദിക്കാന്‍   അദ്ദേഹം മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു. വിശുദ്ധമാസമായ റമദാന്റെ അവസാന ദിനം നടത്തിയ പ്രസംഗത്തിലാണ് ഖമേനി ഇസ്രയേലിനെതിരെ തിരിഞ്ഞത്.

ഇസ്രയേലിനെ '' പേപ്പട്ടി, ഇരപിടിച്ചു തിന്നുന്ന ചെന്നായ, എന്നിങ്ങനെ അദ്ദേഹം ഉപമിച്ചു. പിഞ്ചു കുട്ടികളും സ്ത്രീകളുമടങ്ങുന്ന നിഷ്‌ക്കളങ്കരായ മനുഷ്യരെ  പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കൊന്നൊടുക്കുകയാണ്.

പിഞ്ചുകുട്ടികളുടെ മൃതദേഹങ്ങളും പിടിച്ചു വിലപിക്കുന്ന മാതാപിതാക്കളുടെ അവസ്ഥ വളരെ ദയനീയമാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതികരിക്കാന്‍ ത്രാണിയില്ലാത്തവരാണ്. അവരുടെ  ചെറുത്ത് നില്‍പ് ഇല്ലാതാക്കലാണ് അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും ലക്ഷ്യം.

അതിനു വേണ്ടിയാണ് യാതൊരുവിധ ദയയോ പശ്ചാത്താപമോ ഇല്ലാതെ ഈ മൃഗങ്ങള്‍ ഗസയിലെ ജനങ്ങളെ  കൊന്നൊടുക്കുന്നത'. എല്ലാ ഇസ്ലാം രാജ്യങ്ങളും ഇസ്രയേല്‍ രാജ്യത്തെ ഒറ്റക്കെട്ടായി  ആക്രമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോടൊപ്പമാണ്  ഖമേനി എത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങളാണ്  ടെഹ്‌റാനില്‍ തടിച്ചുകൂടിയത്.

ഗസയില്‍ കഴിഞ്ഞ 22 ദിവസമായി നടക്കുന്ന യുദ്ധത്തില്‍ ഇതുവരെ 1,087 ഓളം  ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.  കൂടാതെ 53 ഇസ്രയേല്‍ സൈനികരും മൂന്ന് സാധാരണക്കാരും ഫലസ്തീന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

230 ഓളം കുട്ടികളും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈദ് ദിനത്തില്‍ ഏഴ് കുട്ടികളാണ് പുന:രധിവാസ കേന്ദ്രത്തിലെ പാര്‍ക്കില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഹമാസും സഖ്യകക്ഷികളും നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍  ജൂലൈ എട്ടിനാണ് ഇസ്രയേല്‍ അക്രമണ പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് അത് കടന്നുകയറ്റത്തിലേക്കും അതിര്‍ത്തി പ്രദേശങ്ങള്‍ക്കടത്തുള്ള ജനനിബഢമായ സ്ഥലങ്ങളുടെ നശീകരണത്തിനും വശിവെച്ചു.

Khomeini accuses Israel of genocide and calls for Arab world to arm Palestinians,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തെക്കില്‍ വളവില്‍ വീണ്ടും ലോറിമറിഞ്ഞു; ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Keywords: Khomeini accuses Israel of genocide and calls for Arab world to arm Palestinians, Dubai, Children, Woman, Killed, America, Gun Battle, World.

Post a Comment