Follow KVARTHA on Google news Follow Us!
ad

ആന്റണിയുടെ പിന്‍ഗാമിയാകാന്‍ വക്കത്തിനെ ഒരിക്കലും പരിഗണിച്ചില്ല; പക്ഷേ, വക്കം ആഗ്രഹിച്ചു

2004ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനത്തുനിന് മാറിയപ്പോള്‍ തന്നെയാണ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് Vakkom Purushothaman, Congress, Oommen Chandy, Congress highcommand, never suggest Vakkom Purushothaman's name as CM,
തിരുവനന്തപുരം: (www.kvartha.com 22.07.2014) 2004ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനത്തുനിന് മാറിയപ്പോള്‍ തന്നെയാണ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിച്ചത് എന്ന വക്കം പുരുഷോത്തമന്റെ അവകാശവാദം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ സൃഷ്ടിച്ചത് അമ്പരപ്പ്. അന്നത്തെ ഓരോ രാഷ്ട്രീയ സംഭവ വികാസങ്ങളും അടുത്തറിഞ്ഞ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരും വക്കത്തിന്റെ വെളിപ്പെടുത്തല്‍ അത്ഭുതത്തോടെയാണ് കേട്ടത്.

വക്കം ഒരുഘട്ടത്തില്‍ പോലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല എന്ന വ്യക്തമായ വിവരമാണ് കാരണം. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ വക്കം ശ്രമിച്ചിരുന്നു എന്നാണു സൂചന. അതിന് ഹൈക്കമാന്‍ഡിന്റെയോ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ കോണ്‍ഗ്രസ് എംഎല്‍എമാരുടെയോ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ധനമന്ത്രിയാകാന്‍ തയ്യാറയത്. സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയും തേറമ്പില്‍ രാമകൃഷ്ണനെ പകരം സ്പീക്കറാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വക്കം പുതിയ ' വെളിപ്പെടുത്തല്‍' നടത്തിയത്.

ആന്റണി രാജിവെച്ചതിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ നിയമസഭാ കക്ഷി നേതാവിന്റെ സ്ഥാനത്തേക്ക് ഒരു പേരുമാത്രമേ പരിഗണിച്ചിരുന്നുള്ളുവെന്ന് അതില്‍ പങ്കെടുത്ത എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഉമ്മന്‍ ചാണ്ടിക്ക് ഇനിയും അവസരം ലഭിക്കുമെന്നും തന്നെ കക്ഷി നേതാവും മുഖ്യമന്ത്രിയുമാക്കണം എന്നും വക്കം ആ യോഗത്തില്‍ പറഞ്ഞു നോക്കിയിരുന്നു. അത് പരിഗണിക്കപ്പെട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ വക്കം ധന, എക്‌സൈസ് മന്ത്രിയുമായി.

കെ. ശങ്കരനാരായണനായിരുന്നു ആന്റണി സര്‍ക്കാരിലെ ധനമന്ത്രി. അദ്ദേഹത്തെ ഉള്‍പെടെ ആന്റണി സര്‍ക്കാരിലെ പല പ്രമുഖരെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ഉള്‍പെടുത്തിയിരുന്നില്ല. പ്രവാസികാര്യ മന്ത്രി എം.എം. ഹസന്‍, സാംസ്‌കാരിക, ഭക്ഷ്യ മന്ത്രി ജി. കാര്‍ത്തികേയന്‍ എന്നിവരൊക്കെ അന്ന് പുറത്തുപോയവരാണ്. കാര്‍ത്തികേയന്‍ രണ്ടാം തവണയായിരുന്നു മന്ത്രിയായത്. രണ്ടുപ്രാവശ്യവും അദ്ദേഹത്തിനു കാലാവധി തികക്കാന്‍ സാധിച്ചില്ല.

തന്നെ ഹൈക്കമാന്‍ഡ് പരിഗണിച്ചെന്നും കെ. കരുണാകരന്റെ പിന്തുണയും തനിക്കായിരുന്നു എന്നുമാണ് വക്കം അഭിമുഖത്തില്‍ പറഞ്ഞത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിച്ചയാളെ ഒഴിവാക്കി സംസ്ഥാന നേതൃത്വത്തിനോ എംഎല്‍എമാര്‍ക്കോ മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കെ. കരുണാകരനാകട്ടെ അന്ന് രാഷ്ട്രീയമായി ദുര്‍ബലനുമായി മാറിയിരുന്നു.

മൂന്നു വര്‍ഷം തികച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ഭീഷണി ഉയര്‍ത്തി നേതൃ മാറ്റം എന്ന പുതിയ വാദം മുന്നോട്ടുവയ്ക്കാനും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മന്‍ ചാണ്ടിയെ മാറ്റാനുമുള്ള നീക്കങ്ങള്‍ വക്കത്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്നു എന്ന സംശയം എ ഗ്രൂപ്പിന് ഉണ്ടായി എന്നതാണ് ഇപ്പോഴത്തെ അഭിമുഖം ഉണ്ടാക്കിയ രാഷ്ട്രീയ ചലനം. അവര്‍ ഇതോടെ കൂടുതല്‍ ജാഗ്രത പാലിക്കാനും ഉദ്ദേശിക്കുന്നുവത്രേ.
Vakkom Purushothaman, Congress, Oommen Chandy, Congress highcommand, never suggest Vakkom Purushothaman's name as CM

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
കുണിയയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു
Keywords: Vakkom Purushothaman, Congress, Oommen Chandy, Congress highcommand, never suggest Vakkom Purushothaman's name as CM.

Post a Comment