Follow KVARTHA on Google news Follow Us!
ad

നീലേശ്വരം സ്വദേശിനി അല്‍തായര്‍ ഗ്രൂപ്പിന്റെ യു.എ.ഇ മേധാവി

സൗദി രാജാവ് സുല്‍ത്താന് ബിന്‍ സൗദ് അല്‍ കബീര്‍ ചെയര്‍മാനായ അല്‍തായര്‍ ഗ്രൂപ്പിന്റെ യു.എ.ഇ. മേധാവിയായി Dubai, Gulf, kasaragod, Nileshwaram, Sweena D Nair, Woman, Girl, Temple Road, UAE Job, Visa, Payyannur, Sharjah, Software
ദുബൈ:(www.kvartha.com 26.06.2014) സൗദി രാജകുടുംബാംഗം സുല്‍ത്താന് ബിന്‍ സൗദ് അല്‍ കബീര്‍ ചെയര്‍മാനായ അല്‍തായര്‍ ഗ്രൂപ്പിന്റെ യു.എ.ഇ. മേധാവിയായി കാസര്‍കോട് നീലേശ്വരത്തെ സ്വീന ഡി.നായര്‍ ചുമതലയേറ്റു. നീലേശ്വരം ടെമ്പില്‍ റോഡിലെ റിട്ട. അധ്യാപക ദമ്പതികളായ പി.യു.ദിനചന്ദ്രന്‍ നായര്‍-രത്‌നാവതിയമ്മയുടെ മകളായ സ്വീന ഡി. നായരാണ് ഗ്രൂപ്പിന്റെ യു.എ.ഇ. കണ്‍ട്രി മാനേജരായി നിയമിതയായയത്.

യു.എ.ഇയില്‍ ഒരു ഗ്രൂപ്പിന്റെ ഉയര്‍ന്ന പദവിയിലെത്തുന്ന ആദ്യ മലയാളി വനിത കൂടിയാണ് സ്വീന ഡി. നായര്‍. ഷാര്‍ജയില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസുകാരനായ പയ്യന്നൂരിലെ ബാലഗോപാലന്‍ വണ്ണാടിയാണ് സ്വീനയുടെ ഭര്‍ത്താവ്. അഭിഷേക്, അഭിരാമി എന്നിവര്‍ മക്കളാണ്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Dubai, Gulf, kasaragod, Nileshwaram, Sweena D Nair, Woman, Girl, Temple Road, UAE Job, Visa, Payyannur, Sharjah, Software

Post a Comment