Follow KVARTHA on Google news Follow Us!
ad

തൂക്കുമരത്തില്‍, മകന്റെ ഘാതകന് മാതാവിന്റെ മാപ്പ്; നാടകീയ രംഗങ്ങള്‍

കോടതിയുടെ അന്തിമ വിധി നടപ്പാക്കാനായി യുവാവിനെ കഴുമരത്തില്‍ തൂക്കിയസമയം മകന്റെ ഘാതകന് മാതാവിന്റെ മാപ്പ്. ലോകം ഒരു Tehran: The young Iranian man who escaped a hangman's noose when his victim's mother intervened with just seconds to spare was the beneficiary
ടെഹ്‌റാന്‍: (www.kvartha.com 18.04.2014) കോടതിയുടെ അന്തിമ വിധി നടപ്പാക്കാനായി യുവാവിനെ കഴുമരത്തില്‍ തൂക്കിയസമയം മകന്റെ ഘാതകന് മാതാവിന്റെ മാപ്പ്. ലോകം ഒരു അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യംവഹിച്ച് നാടകീയ രംഗങ്ങള്‍. ഇറാനിലെ കോടതിയാണ് ബലല്‍ എന്ന യുവാവിന് ഏഴ് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ വധശിക്ഷ വിധിച്ചത്. വടക്കന്‍ ഇറാനിലെ റയാന്‍ നഗരത്തിലുണ്ടായ അടിപിടിയിലും വാക്കേറ്റത്തിലുമാണ് ബലലിന്റെ വെട്ടേറ്റ് അബ്ദുല്ല ഹുസൈന്‍ സാദെഹ് എന്ന 18കാരന്‍ കൊല്ലപ്പട്ടത്.

കോടതി വിധിപ്രകാരം പരസ്യമായി തൂക്കിവിധിനടപ്പാക്കുന്ന സ്ഥലത്ത് ആരാച്ചാര്‍ കഴുത്തില്‍ കയര്‍ കുരുക്കി വധശിക്ഷ നടപ്പാക്കാനൊരുങ്ങുമ്പോഴാണ് ഒരു മാതൃഹൃദയത്തിന്റെകൂടി കനിവിന്റെ കാഴ്ച ദര്‍ശിക്കാനായത്. ഒരു യുവത്വം കഴുമരത്തില്‍ പൊലിയേണ്ട സമയം നിയന്ത്രണം വിട്ട സമീറ അലി നെജാദ് എന്ന മാതാവ് കഴുമരത്തിലേക്ക് ചാടിവീണ് ആരാച്ചാരെ തടയുകയായിരുന്നു. തൂക്കുമരത്തില്‍കണ്ട തന്റെ മകന്റെ ഘാതകനെ ആദ്യം മുഖത്തടിക്കുകയും പിന്നീട് താന്‍ കൊലപാതകിക്ക് മാപ്പ് നല്‍കുന്നതായി അറിയിക്കുകയുമായിരുന്നു.  അബ്ദുല്ലയുടെ മാതാവായിരുന്നു ലോകത്ത് കരുണയുടെ പുതിയൊരു ചരിത്രം രചിച്ചത്.

ഹുസൈന്‍ സാദേഹിന്റെ പിതാവും തന്റെ ഭാര്യയെ പിന്തുണച്ച് രംഗത്തെത്തിയതോടെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി കഴുമരത്തില്‍ നിന്ന് യുവാവ് ജീവിതത്തിലേക്ക്.

നാലു വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ ഇവര്‍ക്ക് മറ്റൊരു മകനെ നഷ്ട്ടപെട്ടിരുന്നു.

Tehran: The young Iranian man who escaped a hangman's noose when his victim's mother intervened with just seconds to spare was the beneficiary

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Tehran: The young Iranian man who escaped a hangman's noose when his victim's mother intervened with just seconds to spare was the beneficiary of a high-profile campaign to save his life.
In a case that has provoked surprise in Iran and across the world, the killer, known only as Balal, was dramatically saved on Tuesday as a crowd awaiting his execution looked on.

Post a Comment