Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു

ഗോണ്ടിയ: മഹാരാഷ്ട്രയില്‍ സുരക്ഷാ ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. Maharashtra, Maoists, Naxals, Gadchiroli
ഗോണ്ടിയ: മഹാരാഷ്ട്രയില്‍ സുരക്ഷാ ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഗോണ്ടിയ ജില്ലയിലെ ബെത്കതി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗോണ്ടിയഗഡ്ചിരോലി അതിര്‍ത്തിക്ക് സമീപമുള്ള കൊര്‍ച്ചി തലൂക്കയില്‍ സി60 കമാന്റോകളും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഗ്രാമത്തിലെത്തിയ സുരക്ഷ സൈനീകര്‍ ബേത്കതി വനപ്രദേശത്ത് തിരച്ചില്‍ നടത്തി. പ്രദേശത്ത് നക്‌സലുകള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ റിപോര്‍ട്ടിനെതുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രദേശത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി.

Maharashtra, Maoists, Naxals, GadchiroliSUMMARY: Gondia/Gadchiroli: In a major anti-Naxal operation, seven Maoists were killed in Betkathi village in Maharashtra's Gondia district in the wee hours of Tuesday.

Keywords: Maharashtra, Maoists, Naxals, Gadchiroli

Post a Comment