Follow KVARTHA on Google news Follow Us!
ad

സി.പി.എം. പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം; ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

സി.പി.എം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെ തൃശൂര്‍ സെക്കന്‍ഡ് അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി 25 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. CPM Member, Local Committee, R.S.S-B.J.P, Murder Attempt, 25 years, Imprisonment
തൃശൂര്‍: സി.പി.എം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകരെ തൃശൂര്‍ സെക്കന്‍ഡ് അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി 25 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

രാഷ്ട്രീയ വിരോധമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് കോടതി കണ്ടെത്തി. മുല്ലശേരി കുറ്റിപ്പുറത്ത് പീതാംബരന്‍, കാരേക്കാട് അന്തിക്കാട്ടില്‍ ഉണ്ണിക്കൃഷ്ണന്‍,  താണവീഥി പൊന്നറമ്പില്‍
വിബീഷ് എന്നിവരെയാണ് ശിക്ഷിച്ചത്. കൂടാതെ മൂവരും ചേര്‍ന്ന് 45,000 രൂപ സി.പി.എം. പ്രവര്‍ത്തകനായ സണ്ണിക്ക് നല്‍കണമെന്നും ജഡ്ജി കെ. സോമന്‍ തന്റെ വിധിന്യായത്തില്‍ പ്രസ്താവിച്ചു.

CPM Member, Local Committee, R.S.S-B.J.P, Murder Attempt, 25 years, Imprisonment
2007 ഏപ്രില്‍ 11 നാണ് കേസിനാസ്പദമായ സംഭവം. എടക്കളത്തൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്തംഗവുമായ സണ്ണിയെ രാത്രി പത്തരയോടുകൂടി മൂവരും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. എട്ട് പ്രതികളുള്ള കേസില്‍, നാലാം പ്രതി വിചാരണക്കിടെ മരിച്ചു. ഏഴ്, എട്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. അഞ്ച്, ആറ് പ്രതികളെ തെളിവിന്റെ അഭാവത്തില്‍ നേരത്തെ കോടതി വെറുതേ വിട്ടിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: CPM Member, Local Committee, R.S.S-B.J.P, Murder Attempt, 25 years, Imprisonment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.







Post a Comment