Follow KVARTHA on Google news Follow Us!
ad

മലബാര്‍ സംസ്ഥാനം ആവശ്യപ്പെടുന്നവരെ വകവരുത്തും: പ്രവീണ്‍ തൊഗാഡിയ

ഗുജറാത്തിനെ പൂര്‍ണ ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദത്തിലായ പ്രവീണ്‍ തെഗാഡിയ വീണ്ടും വെടിപ്പൊട്ടിച്ചു. മലബാറില്‍ Praveen Thogadiya, VHP Leader, Muslim League, Malabar State, Kill,
ആലപ്പുഴ: ഗുജറാത്തിനെ പൂര്‍ണ ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദത്തിലായ പ്രവീണ്‍ തൊഗാഡിയ വീണ്ടും വെടിപ്പൊട്ടിച്ചു. മലബാറില്‍ സംസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെയായിരുന്നു വി.എച്ച്.പി. നേതാവ് തൊഗാഡിയ ആഞ്ഞടിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു സ്വാഭിമാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യവേയാണ് തൊഗാഡിയ വിവാദ പ്രസ്താവന നടത്തിയത്.

മലബാറില്‍ മുസ്ലീം സംസ്ഥാനം ആവശ്യപ്പെട്ടുവരുന്നവരെ വകവരുത്തും. കേരളത്തില്‍ മുസ്ലീം സംസ്ഥാനം വേണമെന്ന് വാശിപ്പിടിക്കുന്നവര്‍ മുസാഫിര്‍ കലാപം ഓര്‍ക്കണം. ഇത്തരക്കാര്‍ക്കുള്ള പാഠമാണ് അത്.  ഇനി നിര്‍ബന്ധമുള്ളവര്‍ക്ക് പാകിസ്ഥാനില്‍ പോയി താമസിക്കാം. ഇനിയൊരു അഹമ്മദ് ജിന്നയെ ഇന്ത്യയില്‍ ഞങ്ങള്‍ വാഴിക്കില്ല. മുസ്ലീം ലീഗിന്റെ രാഷ്ട്രീയ പദവി എടുത്ത് കളയണം. പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ ശ്രമിക്കുന്നവര്‍ മഹാത്മ ഗാന്ധിയോടല്ല പ്രവീണ്‍ തൊഗാഡിയയോടാണ് മറുപടി പറയേണ്ടതെന്നും തെഗാഡിയ പറഞ്ഞു.
Praveen Thogadiya, VHP Leader, Muslim League, Malabar State, Kill

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Praveen Thogadiya, VHP Leader, Muslim League, Malabar State, Kill, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment