Follow KVARTHA on Google news Follow Us!
ad

ഒ.വി. വിജയനെ ഹിന്ദുത്വവാദിയെന്നു വിളിച്ച സക്കറിയ യഥാര്‍ത്ഥ ഹിന്ദുത്വവാദി: ഒ.വി. ഉഷ

ഒ.വി. വിജയന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ഹിന്ദുത്വ വാദിയെന്ന് ആക്ഷേപിച്ചിരുന്ന Thiruvananthapuram, Kerala, OV Vijayan, OV Usha, Sakariya, Hinduthwa, Sister, Malayalam News, National
തിരുവനന്തപുരം: ഒ.വി. വിജയന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ഹിന്ദുത്വ വാദിയെന്ന് ആക്ഷേപിച്ചിരുന്ന സക്കറിയയാണ് യഥാര്‍ത്ഥത്തില്‍ പല കാരണങ്ങള്‍കൊണ്ടും ഹിന്ദുത്വ വാദ നിലപാടുകളോടു കൂടുതല്‍ അടുത്തുനില്‍ക്കുന്നതെന്ന് വിജയന്റെ സഹോദരിയും പ്രശസ്ത സാഹിത്യകാരിയുമായ ഒ.വി. ഉഷ.

ഏട്ടനെ സക്കറിയയുടെ വിമര്‍ശനം വളരെ വേദനിപ്പിച്ചിരുന്നുവെന്നും താന്‍ ഏട്ടന്റെ അനിയത്തിയായതിനു പകരം അനിയനായിരുന്നെങ്കില്‍ സക്കറിയയെ അടിക്കുമായിരുന്നു എന്നും അക്കാലത്ത് പറഞ്ഞത് ആ വേദന മനസിലാക്കിയിട്ടാണെന്നും ഉഷ വിശദീകരിച്ചു. ദര്‍ശന ടി.വിയുടെ ആനുകാലിക അഭിമുഖ പരിപാടിയായ ടോക് ടൈമില്‍ പങ്കെടുത്താണ് ഏറെ വിവാദമാകാവുന്ന അഭിപ്രായ പ്രകടനം അവര്‍ നടത്തിയത്.

അഭിമുഖം അടുത്തയാഴ്ച ദര്‍ശന സംപ്രേഷണം ചെയ്യും. എം.ജി സര്‍വകലാശാലയില്‍ നിന്നു പിരിഞ്ഞ ശേഷം തിരുവനന്തപുരം പോത്തന്‍കോട്ടെ ശാന്തിഗിരി ആശ്രമത്തിലെ അന്തേവാസിയും അവിടുത്തെ പ്രസിദ്ധീകരണ വിഭാഗം അസോസിയേറ്റ് എഡിറ്ററുമായി കഴിയുന്ന ഉഷ ഏറെക്കാലത്തിനു ശേഷമാണ് ഇത്ര വിശദമായ അഭിമുഖം നല്‍കുന്നത്.

കേരളത്തിലും രാജ്യമെമ്പാടും സ്ത്രീകള്‍ക്കു നേരേ അതിക്രമങ്ങള്‍ കൂടി വരുന്നത് മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം വളരെക്കൂടിയതുകൊണ്ടു കൂടിയാണ്. സര്‍ക്കാരാണ് അത് നിയന്ത്രിക്കേണ്ടത്. എന്നാല്‍ മദ്യ വില്‍പനയില്‍ നിന്നുള്ള വരുമാനം മൂലം എല്ലാ സര്‍ക്കാരുകളും മദ്യത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്- ഉഷ കുറ്റപ്പെടുത്തി. ഒറ്റയടിക്കു പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്. പക്ഷേ, പരിഹരിക്കണം എങ്കില്‍ കൂട്ടായ ശ്രമം വേണം. അതിന് രാഷ്ട്രീയക്കാരും എഴുത്തുകാരും മാത്രം ശ്രമിച്ചാല്‍ പോരാ. എല്ലാവരും ശ്രമിക്കണം.

എഴുത്തുകാരുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു പണ്ടത്തേപ്പോലെ അഭിപ്രായങ്ങള്‍ ഉയരാത്തത് എഴുത്തുകാരില്‍ മിക്കവരും ആക്ടിവിസ്റ്റുകളും കൂടിയായതുകൊണ്ടാണെന്ന് ഉഷ അഭിപ്രായപ്പെട്ടു. കരുണാകര ഗുരുവിന്റെ വഴിയില്‍ ജീവിക്കുന്ന തനിക്ക് ആത്മീയ ജീവിതവും ഭൗതിക ജീവിതവും രണ്ടല്ല.

Thiruvananthapuram, Kerala, OV Vijayan, OV Usha, Sakariya, Hinduthwa, Sister, Malayalam News, National News, ഏട്ടന്‍ ഒ.വി. വിജയന്‍ അവസാന കാലം വരെ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നുവെന്ന് ഒ.വി. ഉഷ പറഞ്ഞു. എല്ലാത്തരം വിയോജിപ്പുകള്‍ക്കും മുകളിലായിരുന്നു ആ സഹഭാവം. പക്ഷേ, അതിനും മുകളില്‍ സംഘപരിവാര്‍ അനുകൂലിയാണ് ഏട്ടനെന്നു വരുത്താനാണ് സക്കറിയ ശ്രമിച്ചത്. അത് മാധ്യമങ്ങള്‍ അക്കാലത്ത് ഏറ്റെടുക്കുകയും ചെയ്തു.

ഹിന്ദുവിനെ വിവാഹം ചെയ്ത സക്കറിയയാണ് ക്രിസ്ത്യാനിയെ വിവാഹം ചെയ്ത ഏട്ടനെ ഹിന്ദുത്വാനുകൂലിയെന്നു വിളിച്ച് ആക്രമിച്ചത്. യഥാര്‍ത്ഥത്തില്‍ എല്ലാത്തരം തീവ്രവാദത്തെയും ഏട്ടന്‍ എതിര്‍ത്തിരുന്നു. അക്കിത്തത്തെപ്പോലെ വലിയ ഒരു മനുഷ്യന്‍ തപസ്യയുടെ അവാര്‍ഡ് വീട്ടിലെത്തിച്ചു തരുമ്പോള്‍ അത് സംഘ്പരിവാര്‍ സംഘടനയുടേതാണെന്ന പേരില്‍ ഏട്ടന്‍ നിഷേധിക്കാതിരുന്നതാണ് സക്കറിയയേയും മറ്റും പ്രകോപിപ്പിച്ചത്. അതേ ഒ.വി. വിജയന്‍ സിമിയുടെ സമ്മേളനത്തിലും പോയിട്ടുണ്ടെന്ന് ഉഷ ഓര്‍മിപ്പിച്ചു.

Keywords: Thiruvananthapuram, Kerala, OV Vijayan, OV Usha, Sakariya, Hinduthwa, Sister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment