Follow KVARTHA on Google news Follow Us!
ad

ലൈംഗീക ആരോപണം അവസാനിക്കുന്നില്ല പാറശാല എം.എല്‍.എ. ജോര്‍ജും കുടുങ്ങി

എം.എല്‍.എമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെയുള്ള ലൈംഗീക ആരോപണം അവസാനിക്കുന്നില്ല. ഏറ്റവുമൊടുവില്‍ പാറശാല എം.എല്‍.എ. എ.ടി. Parashala, MLA, A.T. George, Molestation, Woman, Complaint, Congress MLA, House, Investigation,
തിരുവനന്തപുരം: എം.എല്‍.എമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെയുള്ള ലൈംഗീക ആരോപണം അവസാനിക്കുന്നില്ല. ഏറ്റവുമൊടുവില്‍ പാറശാല എം.എല്‍.എ. എ.ടി. ജോര്‍ജിനെതിരെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് ഒരുയുവതി രംഗത്തുവന്നത്.

തന്നെ പ്രലോഭിപ്പിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിനു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് അവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം.എല്‍.എയാണ് എ.ടി. ജോര്‍ജ്. താന്‍ വിവാഹിതയായശേഷം ജോര്‍ജ് തന്റെ വീട്ടിലും അദ്ദേഹത്തിന്റെ വീട്ടിലും വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ വെളിപ്പെടുത്തുന്നത്.

എം.എല്‍.എ. ആകുന്നതിനു മുമ്പ് 2011 ജനുവരിവരെയും എം.എല്‍.എ. ആയതിനുശേഷം തന്റെ വീട്ടില്‍ വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ഇവര്‍ പറയുന്നു. മകള്‍ വഴക്കു പറഞ്ഞതിനാലാണ് എം.എല്‍.എ. തിരികെ പോയത്. 2012 ജനുവരിയില്‍ പാറശാല ബ്ലോക്ക് ഓഫീസിനു സമീപം വച്ചു തന്നെ എം.എല്‍.എ. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായും ബഹളംവെച്ചതിനാല്‍ നാട്ടുകാര്‍ ഇടപ്പെട്ടപ്പോള്‍ പോലീസെത്തിയതായും ഇവര്‍ വെളിപ്പെടുത്തുന്നു.

Parashala, MLA, A.T. George, Molestation, Woman, Complaint, Congress MLA, House, Investigation,രാത്രി ഒമ്പതുമണിവരെ സ്‌റ്റേഷനില്‍ നിര്‍ത്തിയ തന്നെ വിവരമറിഞ്ഞെത്തിയ മകളുടെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മകളുടെ പേരിലും പാറശാല പോലീസ് കേസെടുത്തിരുന്നു. വനിതാ കമ്മിഷനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പോലീസിനും നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

വനിതാ കമ്മിഷനു നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഭീഷണിയുമായി എം.എ. രംഗത്തിറങ്ങിയതായും ഇവര്‍ വെളിപ്പെടുത്തുന്നു. ജീവനു ഭീഷണിയുള്ളതായും എം.എല്‍.എക്കെതിരെ കേസെടുത്ത് അഅന്വേഷണം നടത്തണമെന്നും മകളുടെ പേരിലുള്ള കേസ് പിന്‍വലിച്ച് പുനരന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Parashala, MLA, A.T. George, Molestation, Woman, Complaint, Congress MLA, House, Investigation, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment