Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ചാണ്ടി കരുണാകരനെയും ആന്റണിയെയും കുത്തിമലര്‍ത്തി അധികാരം നേടി: സുകുമാരന്‍ നായര്‍

മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരനെയും എ.കെ.ആന്റണിയെയും കുത്തിമലര്‍ത്തിOomanchandi, Chief Minister, A.K Antony, K Karunakaran, Thiruvananthapuram, Criticism, Kerala, Kerala News, International News, National News, Gulf News,
തിരുവനന്തപുരം: മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരനെയും എ.കെ.ആന്റണിയെയും കുത്തിമലര്‍ത്തി അധികാരം നേടിയ ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. കരുണാകരനെ മാറ്റാന്‍ നീക്കം നടന്നപ്പോള്‍ എസ്.എന്‍.ഡി.പിയും എം.വി.രാഘവനും മാത്രമാണ് കരുണാകരനെ പിന്തുണച്ചത്. അന്ന് ഉമ്മന്‍ ചാണ്ടിയുടെ പൊടി പോലും ഉണ്ടായിരുന്നില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയില്‍ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.എസ്.എസിനെ വിമര്‍ശിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് എന്ത് ധാര്‍മ്മിക അവകാശമാണ് ഉള്ളത്? ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ എന്‍.എസ്.എസ്.ഒന്നും ചെയ്തിട്ടില്ലേ?

അഞ്ചാംമന്ത്രി ഉള്‍പെടെയുള്ള പ്രശ്‌നങ്ങളില്‍ എന്‍.എസ്.എസിന്റെ സഹായം മുഖ്യമന്ത്രി തേടിയിട്ടുണ്ട്. എന്നാല്‍
എന്‍.എസ്.എസ്. ഉന്നയിച്ച ഏത് ആവശ്യമാണ് സര്‍ക്കാര്‍ നടത്തിത്തന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം
പറഞ്ഞു. മുഖ്യമന്ത്രി ഹിന്ദുവിരുദ്ധനാണെന്ന് എന്‍.എസ്.എസ് പറഞ്ഞിട്ടില്ല. ഭൂരിപക്ഷ വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷതാല്പര്യം സംരക്ഷിക്കുന്നതില്‍ കൂടുതല്‍ തല്പരനാണ് എന്നും പറഞ്ഞിട്ടുണ്ട്.

 ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നാശം തുടങ്ങി കഴിഞ്ഞു. ഇവര്‍ ആര്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നത് എന്ന് അറിയണമെങ്കില്‍ കോര്‍പറേഷനുകള്‍, .സര്‍ക്കാര്‍ ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ രണ്ടുവര്‍ഷമായി ഇറക്കിയ ഉത്തരവുകള്‍, സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനങ്ങള്‍, ഭരണപരമായി സ്വീകരിച്ചുവരുന്ന നയങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ്. ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ പൊതുതാല്പര്യങ്ങള്‍ മാത്രമാണ്. ദേവസ്വം ബോര്‍ഡ് പുനഃസംഘടനവേണമെന്ന് ആവശ്യപ്പെട്ടു. പുനഃസംഘടന ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ എത്രയുംവേഗം പ്രവര്‍ത്തനം തുടങ്ങണമെന്ന് നിരന്തരമായി എന്‍.എസ്.എസ്. ഉന്നയിക്കുന്നു. ഇത്  ക്രൈസ്തവരടക്കമുള്ള സംവരണേതര സമുദായങ്ങള്‍ക്കുവേണ്ടിയാണ്.

Oomanchandi, Chief Minister, A.K Antony, K Karunakaran, Thiruvananthapuram, Criticism, Kerala, വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എന്‍.എസ്.എസ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും ശ്രദ്ധയില്‍ പലതവണ പെടുത്തി. 40വര്‍ഷം മുമ്പ് നിശ്ചയിച്ച അറ്റകുറ്റപ്പണികള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല. പലതും കോടതിവഴി നേടി എടുക്കുകയാണ് ഉണ്ടായത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ന്യൂനപക്ഷത്തിന് വേണ്ടത് ചെയ്തിരുന്നു. എന്നാല്‍, ഇന്ന് അതിരുകവിഞ്ഞ ന്യൂനപക്ഷ പ്രീണനമാണ് നടക്കുന്നത്. മന്നം ജയന്തി നിയന്ത്രിത അവധിയാക്കിയതുമാത്രമാണ് എന്‍.എസ്എസ്. ആവശ്യപ്പെട്ട് നടപ്പാക്കിയ ഏക കാര്യം. യോഗ്യതയനുസരിച്ച് നല്‍കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ യോഗ്യത ആകണം മാനദണ്ഡമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും അപ്പപ്പോള്‍ തീര്‍പ്പ് ഉണ്ടാകുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Keywords: G.Sukumaran nair,Oomanchandi, Chief Minister, A.K Antony, K Karunakaran, Thiruvananthapuram, Criticism, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment