» » » ഡല്‍ഹി പെണ്‍കുട്ടിക്ക് യുഎസിന്റെ ധീരതയ്ക്കുള്ള അവാര്‍ഡ്

വാഷിംഗ്ടണ്‍: ഡല്‍ഹിയില്‍ ബസിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിന് വിധേയയായി പ്രാണന്‍ ത്യജിച്ച 'ഡല്‍ഹി പെണ്‍കുട്ടിക്ക്' യുഎസിന്റെ ധീരതയ്ക്കുള്ള അവാര്‍ഡ്. വിവിധ രാജ്യങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത പത്ത് സ്ത്രീകള്‍ക്കാണ് യുഎസ് ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ് നല്‍കിയത്. മാര്‍ച്ച് 8ന് യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമയും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമാണ് വാഷിംഗ്ടണിൽ അവാര്‍ഡ് ദാനത്തിനെത്തുന്നത്.

ഇന്ത്യന്‍ സ്ത്രീകളില്‍ നിന്നും വിഭിന്നമായി ഡല്‍ഹി പെണ്‍കുട്ടി കാണിച്ച മനോധൈര്യവും നീതിക്ക് വേണ്ടിയുള്ള പോരാട്ടവും അവളുടെ മരണശേഷം കുടുംബാംഗങ്ങള്‍ പ്രകടിപ്പിച്ച ധൈര്യവുമാണ് പെണ്‍കുട്ടിയെ മരണാനന്തരം  അവാര്‍ഡിന് അര്‍ഹയാക്കിയതെന്ന് അവാര്‍ഡ് പ്രഖ്യാപനചടങ്ങില്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതിനിധി പറഞ്ഞു.

മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുമ്പോഴും രണ്ട് പ്രാവശ്യം പോലീസിന് മൊഴി നല്‍കി, തന്നെ മാനഭംഗത്തിനിരയാക്കിയവരെ ശിക്ഷിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു, അവര്‍ക്ക് ശിക്ഷ വിധിക്കുന്നതിന് സാക്ഷിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു ഇതെല്ലാം ഡല്‍ഹി പെണ്‍കുട്ടിയെ മറ്റുള്ളവരില്‍ നിന്നും വിത്യസ്തയാക്കി. അവളുടെ പോരാട്ടം മറ്റ് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി. തങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പൊതുജനമദ്ധ്യത്തില്‍ തുറന്നുപറയാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കി സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

World news, Award, Presented, Posthumously, First Lady, Michelle Obama, Secretary of State John Kerry, March 8, Washington, United States, 23-year-old, Delhi student, Fatally gang raped, Moving bus, International Women of Courage Award.
മലലായ് ബഹാദുരി (അഫ്ഗാന്‍ നാഷണല്‍ ഇന്റര്‍ഡിക്ഷന്‍ യൂണിറ്റ്), സമിറ ഇബ്രാഹീം (കോഓര്‍ഡിനേറ്റര്‍ നോ യുവര്‍ റൈറ്റ്‌സ്, ഈജിപ്ത്), ജൂലിയറ്റ കാസ്റ്റ്‌ലാനോസ് (റെക്റ്റര്‍ നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോണ്ടുറാസ്), ഡോ ജോസഫൈന്‍ ഒബൈജുലു ഓഡുമാകിന്‍ (പ്രസിഡന്റ് ക്യാമ്പയിന്‍ ഫോര്‍ ഡെമോക്രസി, നൈജീരിയ), എലെന മിലാഷിന (ജേര്‍ണലിസ്റ്റ്, റഷ്യ), ഫര്‍തൂം അദാന്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എല്‍മാന്‍ പീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്റര്‍, സോമാലിയ) തുടങ്ങിയ പ്രമുഖ വനിതകളാണ് അവാര്‍ഡിനര്‍ഹരായ മറ്റ് വനിതകള്‍.

SUMMARY: Washington: United States has selected the 23-year-old Delhi student, who was fatally gang raped in a moving bus, for the International Women of Courage Award.

Keywords: World news, Award, Presented, Posthumously, First Lady, Michelle Obama, Secretary of State John Kerry, March 8, Washington, United States, 23-year-old, Delhi student, Fatally gang raped, Moving bus, International Women of Courage Award.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date