» » » മൂന്ന് കുട്ടികളെ ബീച്ചിലുപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു


ഷാര്‍ജ: മൂന്ന് കുട്ടികളെ ബീച്ചിലുപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു. ഷാര്‍ജയിലെ സോഷ്യല്‍ സര്‍വീസ് ഡിപാര്‍ട്ട്‌മെന്റ് കുട്ടികളെ ബീച്ചില്‍ നിന്നും ഏറ്റെടുക്കുമ്പോള്‍ അവര്‍ വിശപ്പുകൊണ്ടും തണുപ്പ് കൊണ്ടും വിറയ്ക്കുകയായിരുന്നു. 2,3,5 വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.

Gulf news, Police, Woman suspected, Mother, A woman, Emirati, Identity, Dumped, Three little children, Sharjah, Hungryമൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടികളെ ബീച്ചില്‍ നിന്നും കണ്ടെത്തിയത്. ഇപ്പോള്‍ ഇവര്‍ പോലീസിന്റെ സംരക്ഷണയില്‍ അഭയകേന്ദ്രത്തില്‍ കഴിയുകയാണ്. പിതാവ് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണെന്ന് കുട്ടികള്‍ പറയുന്നു. മാതാവ് സ്വദേശിയായ യുവതിയാണെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം. ദിവസങ്ങള്‍ക്കുമുന്‍പ് പോലീസ് നടത്തിയ അന്വേഷണത്തില്‍ എമിറേറ്റിയായ യുവതിയെ കണ്ടെത്തുകയും അവരെ കുട്ടികള്‍ക്ക് മുന്‍പിലെത്തിക്കുകയും ചെയ്തു. യുവതിയെ കണ്ട കുട്ടികള്‍ സംശയാകുലരായി നോക്കിനിന്നു. അവര്‍ തങ്ങളുടെ മാതാവാണെന്ന് കുട്ടികള്‍ പറയുകയും ചെയ്തു. എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പോലീസ് അവരെ വിട്ടയച്ചു. ഇവരെ ചുറ്റിപറ്റി പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

SUMMARY: A woman, believed to be an Emirati without identity, dumped her three little children at a beach in Sharjah, leaving them hungry and shaking of cold, before they were taken by the Social Services Department.

Keywords: Gulf news, Police, Woman suspected, Mother, A woman, Emirati, Identity, Dumped, Three little children, Sharjah, Hungry

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal