Follow KVARTHA on Google news Follow Us!
ad

വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍വില വര്‍ധിപ്പിച്ചു: KSRTC സിക്ക് തിരിച്ചടി

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. 1.22 രൂപയാണ് വീണ്ടും വര്‍ധിപ്പിച്ചത്. Diesel, Increased, Kochi, Kerala, Kerala News, International News, National News, Gulf News, Health News.
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. 1.22 രൂപയാണ് വീണ്ടും വര്‍ധിപ്പിച്ചത്. ഇതോടെ പ്രതിസന്ധിയിലായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധിക്ക് ആക്കം കൂടി.

കഴിഞ്ഞ ദിവസത്തേക്കാള്‍ 1.22 രൂപ അധികം നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ കോര്‍പറേഷന്‍ ബസുകള്‍ ഡീസലടിക്കുന്നത്. സാധാരണ ഉപയോക്താക്കള്‍ ഒരു ലിറ്റര്‍ ഡീസലിന് 50.30 രൂപ നല്‍കുമ്പോള്‍ 63.32 രൂപ നല്‍കിയാണ് കോര്‍പറേഷന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്ന് ഡീസല്‍ വാങ്ങുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂടുന്നതുമൂലമുള്ള അധിക ബാധ്യത വന്‍കിട ഉപയോക്താക്കള്‍ വഹിക്കണമെന്ന കേന്ദ്ര നിര്‍ദേശമാണ് കോര്‍പറേഷന് വീണ്ടും തിരിച്ചടിയായത്.

Diesel, Increased, Kochi, Kerala, Kerala News, International News, National News, Gulf News, Health News.
ഡീസല്‍ സബ്‌സിഡി നഷ്ടമായതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം മുതല്‍ 11.50 രൂപ അധികം നല്‍കിയാണ് കോര്‍പറേഷന്‍ ഡീസല്‍ വാങ്ങുന്നത്. ഫിബ്രവരി 16 ന് ഐ.ഒ.സി. വീണ്ടും ചെറിയ വര്‍ധന വരുത്തിയിരുന്നു. ഇതിനു പുറമെയാണ് വെള്ളിയാഴ്ച 1.22 രൂപ കൂട്ടിയത്.

പ്രതിദിനം നാലരലക്ഷത്തിലധികം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത്. 6.97 ലക്ഷം രൂപ ഇതോടെ പ്രതിദിന അധികച്ചെലവുണ്ടാകും. നിലവില്‍ പ്രതിമാസം 67 കോടിയുടെ നഷ്ടം സഹിച്ച് സര്‍വീസ് നടത്തുന്ന കോര്‍പറേഷന് ഇനി രണ്ടു കോടി രൂപകൂടി അധികം കണ്ടെത്തേണ്ടി വരും.

Keywords: Diesel, Increased, Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment