Follow KVARTHA on Google news Follow Us!
ad

മുഹമ്മദ് നഷീദിനെ തല്‍ക്കാലം അറസ്റ്റ് ചെയ്യില്ല

മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ തല്‍ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് മാലദ്വീപ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ മുഹമ്മദ് World news, Male, Maldives government, Former president, Mohamed Nasheed, Escalated, Arrested, Indian Embassy,
മാലി: മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ തല്‍ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് മാലദ്വീപ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ മുഹമ്മദ് നഷീദും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. മുഹമ്മദ് നഷീദിനെതിരെയുള്ള അറസ്റ്റ് വാറണ്ട് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് മുഹമ്മദ് നഷീദ് മാലിയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയിരുന്നു. അടുത്ത അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിക്കുന്നതുവരെ നഷീദ് സ്വതന്ത്രനാണ്. 
maldives-nasheed-indian-high-commission, National News

ജനാധിപത്യപരമായി തിരഞ്ഞെടുത്ത മാലിയിലെ ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്. 2008ലാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മാലദ്വീപില്‍ അട്ടിമറിയുണ്ടാവുകയും മുഹമ്മദ് നഷീദ് അധികാരഭ്രഷ്ടനാവുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ശ്രീലങ്കയിലാണ് അഭയം തേടിയിരിക്കുന്നത്.

SUMMERY: Male: The stand-off between the Maldives government and its former president Mohamed Nasheed has de-escalated for now. The Maldives government said today Mr Nasheed will not be arrested for the time-being.

Keywords: World news, Male, Maldives government, Former president, Mohamed Nasheed, Escalated, Arrested, Indian Embassy.

Post a Comment