Follow KVARTHA on Google news Follow Us!
ad

ചോദിക്കാനാളില്ലാത്ത ബലാത്സംഗങ്ങള്‍

ഡല്‍­ഹി­യില്‍ കൂ­ട്ട­മാ­ന­ഭം­ഗ­ത്തി­ന് ഇ­രയാ­യ പെണ്‍­കു­ട്ടി ഒ­ടു­വില്‍ മ­ര­ണ­ത്തി­ന് കീ­ഴ­ടങ്ങി. ക­ഴി­ഞ്ഞ 12 ദി­വ­സ­മാ­യി ഇന്ത്യ ഈ പെണ്‍­കു­ട്ടി­ക്ക് വേ­ണ്ടി പ്രാര്‍­ഥി­ക്കു­കയും Women, New Delhi, Strike, Stone Pelting, Molestation, Girl, Law, Gang Rape, Report, Police, Article,
Women, New Delhi, Strike, Stone Pelting, Molestation, Girl, Law, Gang Rape, Report, Police, Article, P. Jimsharല്‍­ഹി­യില്‍ കൂ­ട്ട­മാ­ന­ഭം­ഗ­ത്തി­ന് ഇ­രയാ­യ പെണ്‍­കു­ട്ടി ഒ­ടു­വില്‍ മ­ര­ണ­ത്തി­ന് കീ­ഴ­ടങ്ങി. ക­ഴി­ഞ്ഞ 12 ദി­വ­സ­മാ­യി ഇന്ത്യ ഈ പെണ്‍­കു­ട്ടി­ക്ക് വേ­ണ്ടി പ്രാര്‍­ഥി­ക്കു­കയും പ്ര­തി­ഷേ­ധി­ക്കു­ക­യു­മാ­യി­രു­ന്നു. ഇ­ന്ത്യന്‍ സമ­യം പു­ലര്‍­ച്ചെ ര­ണ്ടേ കാ­ലോടെ (സിം­ഗ­പ്പൂര്‍ സമ­യം രാ­വിലെ 4.45ന് ) മൗ­ണ്ട് എ­ലി­സബ­ത്ത് ആ­ശു­പ­ത്രി­യില്‍ വെ­ച്ചാ­യി­രു­ന്നു പെണ്‍­കു­ട്ടി മ­ര­ണ­പ്പെ­ട്ടത്. അ­വ­രു­ടെ മ­ര­ണ­ത്തില്‍ ദു:ഖവും അ­മര്‍­ഷവും രേ­ഖ­പ്പെ­ടു­ത്തുന്നു. അ­വ­രു­ടെ മ­ര­ണ­ത്തോ­ടൊ­പ്പം ചേര്‍­ത്തു വാ­യി­ക്കേ­ണ്ട മ­ര­ണ­ങ്ങ­ളി­ലേക്കും ബ­ലാ­ത്സം­ഗ­ങ്ങ­ളി­ലേ­ക്കും അ­തു വ­ഴി ഇ­ന്ത്യന്‍ ഭ­ര­ണ­കൂ­ട പാ­പ്പ­ര­ത്വത്തി­ലേക്കും ന­മു­ക്ക് സ­ഞ്ച­രി­ക്കാം.

ഡല്‍ഹി­യില്‍ നിന്നും ദ­ന്തേ­വാ­ഡ­യി­ലേ­ക്ക് ഒ­രു­പാ­ട് ദൂ­ര­മു­ണ്ട്. കു­ലീ­ന­ത­യില്‍ നിന്നും ദ­ളി­ത­രി­ലേ­ക്കു­ള്ള ദൂ­രം. ത­ലസ്ഥാ­ന ന­ഗ­ര­ത്തില്‍ ഡല്‍­ഹി പീ­ഢ­ന­ത്തി­ന്റെ പേ­രില്‍ ക­ണ്ണീര്‍­വാര്‍­ക്കു­കയും മു­ദ്രാ­വാക്യം ഉ­യ­രു­കയും ചെ­യ്യു­ന്നുണ്ട്. നല്ല­കാര്യം. എ­ന്നാല്‍ ഭ­ര­ണ­കൂ­ട­ത്തി­ന്റെ ക്രൂ­രമാ­യ ബ­ലാ­ത്സം­ഗ­ത്തി­ന് ഇ­രയാ­യ ഒ­രു പെണ്‍­കു­ട്ടി­യെ കു­റി­ച്ച് ന­മ്മു­ടെ ജ­ന­ത കു­റ്റ­ക­രമാ­യ മൗ­നം പാ­ലി­ക്കു­ക­യാണ്.

ദന്തേവാഡ സ്വദേശിയായ സോണി സോറി എന്ന അദ്ധ്യാപികയെ മാവോയിസ്­റ്റ്­ ബന്ധമാരോപിച്ച്­ 2011 ഒക്ടോബര്‍ നാലിന്­ ഛത്തീസ്­ഗഡ്­ സര്‍ക്കാര്‍ അറസ്­റ്റ്­ ചെയ്­തതിന്­ ശേഷം നടത്തിയ ക്രൂരകൃത്യങ്ങളില്‍ ഒന്ന്­ മാത്രമാണ്­ യോനിയില്‍ കല്ല്­ കുത്തിക്കയറ്റുക എന്നത്­. നഗ്നയാക്കി നിര്‍ത്തി ഇലക്ട്രിക്­ ഷോക്ക്­ നല്‍കുക, ലൈംഗികമായി പീഡിപ്പിക്കുക എന്നീ ശിക്ഷാവിധികള്‍ ഈ ആദിവാസി അദ്ധ്യാപിക ഏറ്റുവാങ്ങേണ്ടി വന്നത്­ മഹത്തായ ജനാധിപത്യ സംരക്ഷണത്തിന്­ വേണ്ടിയാണെന്ന ഭരണകൂട ഭാഷ്യം നമ്മെ നോക്കി പല്ലിളിച്ച്­ കാട്ടുകയാണ്­, ഭീബത്സമായ ഈ ഇളിയാണ്­ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പൗരന്­ നല്‍കുന്നതെന്ന നാണക്കേടില്‍ നമുക്ക്­ തല കുനിക്കാം. ഡല്‍­ഹി­യി­ലെ ബ­ലാ­ത്സം­ഗ­ത്തി­നെ­തി­രെ മു­ദ്രാ­വാക്യം വി­ളി­ക്കു­ന്ന­വര്‍ സോ­ണി സോ­റി­ക്ക് വേ­ണ്ടി ശ­ബ്ദം ഉ­യര്‍­ത്താ­ത്തത് തി­കച്ചും പ്ര­തി­ഷേ­ധാര്‍­ഹ­മാണ്. ഇ­ര­യു­ടെ ജാ­തി­യും സാ­മ്പത്തി­ക ശേ­ഷിയും നോ­ക്കി­യു­ള്ള ഇത്ത­രം പ്ര­തി­ക­ര­ണ­ങ്ങള്‍ ഒട്ടും ആ­ശാ­വ­ഹമല്ല. ടാ­ക്‌­സി ഡ്രൈ­വര്‍­മാ­ര­ട­ങ്ങു­ന്ന സാ­ധാ­ര­ണ­ക്കാരാ­യ വേ­ട്ട­ക്കാ­രേ­ക്കാള്‍ കൂ­ടു­തല്‍ ശി­ക്ഷ അര്‍­ഹി­ക്കു­ന്ന­വ­ര്‍ ഭ­ര­ണ­കൂ­ട­വ­ക്താ­ക്കളാ­യ വേ­ട്ട­ക്കാ­രാണ്.

ക്രൂരമായ പീഡനങ്ങള്‍ക്ക്­ ഇരയായ സോണിക്ക്­ ചികിത്സപോലും നല്‍കാന്‍ ഇതുവരെ ഭരണകൂടം തയ്യാറായിട്ടില്ല. തനിക്ക്­ നേരിട്ട ക്രൂരതകളെ കത്തുകളിലൂടെ അറിയിച്ച സോണി സോറിയുടെ വാക്കുകളില്‍ നമ്മുടെ ഭരണകൂടം എത്രക്ക്­ മനുഷ്യത്വരഹിതമാണെന്നതിന്റെ നേരറിവുകള്‍ മാത്രമല്ല, നമ്മളോരുത്തരും ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ടേക്കാമെന്ന ഭീതികൂടിയാണ്­ വെളിപ്പെടുന്ന­ത്­.

മ­ണി­പ്പൂ­രി­ലെ മ­നോ­ര­മ­യട­ക്കം നി­രവ­ധി സ്­ത്രീക­ളെ ഇ­ന്ത്യന്‍ പ­ട്ടാ­ളം ക്രൂ­ര­മാ­യി ബ­ലാ­ത്സം­ഗം ചെ­യ്­ത­പ്പോള്‍ പ്ര­തി­ക­ര­ണ­ത്തി­ന്റെ ചെ­റു­ചല­നം പോലും സാ­ധ്യ­മാ­ക്കാ­തെ ആമ­യെ പോലെ ത­ല­വ­ലി­ച്ച­വ­രാ­ണ് ഇ­ന്ന് ഡല്‍­ഹി­യില്‍ പ്ര­ക്ഷോ­ഭ­ത്തി­ന് നേ­തൃത്വം നല്‍­കു­ന്നത്. മ­ധ്യ­വര്‍­ഗ ജീ­വി­ത­ത്തി­ന്റെ ഇത്ത­രം പ്ര­തി­ഷേ­ധ­പാ­പ്പ­ര­ത്ത­മാ­ണ് ന­മ്മു­ടെ സ­മ­രങ്ങ­ളെ ന­യി­ച്ച് കൊ­ണ്ടി­രി­ക്കു­ന്നത്.

2.5, 1.5, 1.0 സെന്റി മീറ്റര്‍ വലുപ്പത്തില്‍ രണ്ടു കല്ലുകള്‍ സോണിയുടെ യോനിയില്‍ നിന്ന്­ കണ്ടെത്തിയിട്ടുണ്ടെന്ന മെഡിക്കല്‍ റിപോര്‍ട്ടിലെ പരാമര്‍ശം അവര്‍ നേരിട്ട ഭീകരമായ ആക്രമ­ണ­ത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഹൈക്കോടതിയില്‍ സമര്‍പിക്കപ്പെട്ട റിപോര്‍ട്ടിന്­ മേല്‍ തുടര്‍നടപടി ഉണ്ടാകാത്തത്­ കടുത്ത അനീതിയാണ്­.

രാജ്യ­ത്തിന്റെ അറുപത്തിമൂന്നാമത്­ റിപ്പബ്ലിക്­ ദിനത്തില്‍ സമര്‍പ്പിക്കപ്പെട്ട പോലീസ്­ ഗാ­ലന്ററി അവാര്‍ഡുകളിലൊന്ന്­ ചാര്‍ത്തി നല്‍കിയത്­ സോണി സോറിയെ വേട്ടയാടിയ എസ്­.പി. അജിത്ത്­ അങ്കിത്തിനായിരുന്നു. ഇതില്‍ നിന്നും വേട്ടക്കാരുടേതാണ്­ നമ്മുടെ ഭരണകൂടമെന്ന്­ ഒരിക്കല്‍കൂടി വ്യക്തമാവുകയാ­ണ്­.

ഭ­ര­ണ­കൂ­ടം ന­ട­ത്തു­ന്ന ബ­ലാ­ത്സം­ഗ­ത്തി­ന് പു­ര­സ്­ക്കാ­രവും പാ­വ­പ്പെ­ട്ട ജ­ന­ങ്ങള്‍ ന­ട­ത്തു­ന്ന ബ­ലാ­ത്സം­ഗ­ത്തി­ന് തൂ­ക്കു­ക­യറും വ­രി­യു­ട­ക്കലും എ­ങ്ങ­നെ­യാ­ണ് നീ­തി­യാ­വു­ക. ഗോ­വി­ന്ദ­ച്ചാ­മി­യെ­ന്ന പി­ച്ച­ക്കാ­രനും ഡല്‍­ഹി­യി­ലെ ടാ­ക്‌­സി ഡ്രൈ­വറും പ്ര­തി­ക­ളാ­കു­മ്പോള്‍ മാത്രം തി­ള­ക്കു­ന്ന ര­ക്തം മ­ധ്യ­വര്‍­ഗ പാ­പ്പ­ര­ത്ത­മാ­ണ്. ദ­ളി­തരും സാ­മ്പ­ത്തി­ക­മാ­യി താ­ഴെ­കി­ട­യി­ലു­ള്ള­വരും പീ­ഢി­പ്പി­ക്കാന്‍ സൃ­ഷ്ടി­ക്ക­പ്പെ­ട്ട­വ­രാ­ണെ­ന്നു­മു­ള്ള സ­വര്‍­ണ­ത ഊ­ട്ടി­യു­റ­പ്പി­ക്ക­പ്പെ­ടു­ക­യാണ്.

ഡല്‍­ഹി പീ­ഢ­ന­ത്തി­നെ­തി­രെ പ്ര­തി­ക­രി­ക്കു­ന്നവ­രെ താ­ഴ്­ത്തി കെട്ടാനോ അ­പ­മാ­നിക്കാനോ ശ്ര­മി­ക്കു­ക­യല്ല. പകരം പ്ര­തി­ഷേ­ധ­ത്തി­ന്റെ പി­റ­കി­ലെ രാഷ്ട്രീ­യം ചര്‍­ച്ച ചെ­യ്യു­ക­യാണ്. ബ­ലാ­ത്സം­ഗം ന­ട­ത്തിയ­ത് ആര്? ആരെ? എ­വി­ടെ വെ­ച്ച്? എ­ന്നീ ഘ­ട­ക­ങ്ങള്‍ പ്ര­തി­ഷേധ­ത്തെ സ്വാ­ധീ­നി­ക്കു­ന്നുണ്ട്. സോണി സോറിയും മനോരമയും മാനഭംഗത്തിന്­ ഇരയാ­വേണ്ടവരാണ്­. ഭരണകൂടത്തിന്­ അതിനുള്ള അവ­കാ­ശ­മുണ്ട്­. മണിപ്പൂരിലും ചത്തീസ്­ഗഢിലും ആര്‍ക്കും ആരെവേണെങ്കിലും ബലാത്സംഗം ചെയ്യാം എന്നാണ്­ ഇപ്പോള്‍ സമരം നടത്തുന്ന മധ്യവര്‍ഗ സമരപ്പുലി­കളും അവ­രെ അ­നു­കൂ­ലി­ക്കു­ന്ന­വരും അവകാശപ്പെടുന്നതെങ്കില്‍ അതിനോട്­ യോജി­ക്കാന്‍ കഴിയില്ല

ഭരണകൂടത്തോട്­ വിധേയത്വം പുലര്‍ത്താതെ തെരുവില്‍ രക്തം ചിതറി കിടക്കുമ്പോള്‍ പോരാ­ട്ട­ത്തിന്റെ വഴികളിലേക്ക്­ ഇറങ്ങിച്ചെല്ലാന്‍ നിശബ്ദമാക്കപ്പെട്ട വാക്കുകള്‍ക്ക്­ ശബ്ദമാകാന്‍ പൗരന്മാര്‍ക്ക്­ കഴിയുന്ന കാലം വരിക തന്നെ ചെയ്യും. അന്ന്­ പീഡിപ്പിക്കപ്പെട്ട ഓരോ ശരീരങ്ങളും ഉയര്‍ത്തെഴുന്നേല്‍ക്കും. അന്ന്­ സോണി സോറിയുടെ യോനി ആയിരം കല്ലുകഷ്­ണങ്ങള്‍ക്കല്ല ജന്മം കൊടുക്കുക, പ്രതികരണത്തിന്റെയും വിപ്ലവത്തിന്റെയും പുതിയൊരു സൂര്യോദയത്തിനായിരിക്കും.

സമരം ചെയ്യുന്നതിനെയല്ല സമരത്തിന്റെ രാഷ്ട്രീയത്തെ, സമരത്തിന്റെ പിറകില്‍ ഒളിച്ചിരിക്കുന്ന മറ്റൊരു വലിയ സമരത്തെ കുറിച്ചാണ്­ ജ­ന­ങ്ങള്‍ ബോ­ധ­വാ­ന്മാ­രാ­വേണ്ടത്­. വ്യക്തി നടത്തുന്ന ബലാത്സംഗത്തേക്കാള്‍ ക്രൂരവും ജുഗുപ്‌­സാവഹവുമാണ്­ ഭരണകൂടം നടത്തുന്നത്­. തെരുവ്­ കച്ചവടക്കാരനോ ടാക്‌­സി ഡ്രൈവറോ നടത്തുന്ന ബലാത്സംഗത്തേക്കാള്‍ ശിക്ഷ അര്‍ഹിക്കുന്ന ഒന്നാണ്­ ഒരു പോലീസുകാരനോ പട്ടാളക്കാരനോ നടത്തുന്ന ബലാത്സംഗം. കാരണം അവര്‍ ഭരണകൂടത്തിന്റെ വക്താക്കളാ­ണ്­. ഭ­ര­ണ­കൂ­ടം യോ­നി­യി­ലേ­ക്ക് കല്ല് കു­ത്തി­ക­യ­റ്റു­മ്പോള്‍ മൗ­നം ആ­ച­രി­ച്ച­വര്‍ ബ­ലാ­ത്സം­ഗ­ത്തി­ന് ഇ­രയാ­യ പെണ്‍­കു­ട്ടി­ക്ക് വേ­ണ്ടി തെ­രു­വ് ക­യ്യേ­റു­മ്പോള്‍ അ­ത്ഭു­ത­പ്പെ­ടാ­തെ മ­റ്റൊ­ന്നി­നും ക­ഴി­യു­ന്നില്ല.

-പി.ജിം­ഷാര്‍



Keywords: Women, New Delhi, Strike, Stone Pelting, Molestation, Girl, Law, Gang Rape, Report, Police, Article, P. Jimshar, Delhi Police, Gangrape Protest, Taxi Driver, Rapes and Government policies

2 comments

  1. വ്യക്തി നടത്തുന്ന ബലാത്സംഗത്തേക്കാള്‍ ക്രൂരവും ജുഗുപ്‌­സാവഹവുമാണ്­ ഭരണകൂടം നടത്തുന്നത്­. തെരുവ്­ കച്ചവടക്കാരനോ ടാക്‌­സി ഡ്രൈവറോ നടത്തുന്ന ബലാത്സംഗത്തേക്കാള്‍ ശിക്ഷ അര്‍ഹിക്കുന്ന ഒന്നാണ്­ ഒരു പോലീസുകാരനോ പട്ടാളക്കാരനോ നടത്തുന്ന ബലാത്സംഗം. കാരണം അവര്‍ ഭരണകൂടത്തിന്റെ വക്താക്കളാ­ണ്­. ഭ­ര­ണ­കൂ­ടം യോ­നി­യി­ലേ­ക്ക് കല്ല് കു­ത്തി­ക­യ­റ്റു­മ്പോള്‍ മൗ­നം ആ­ച­രി­ച്ച­വര്‍ ബ­ലാ­ത്സം­ഗ­ത്തി­ന് ഇ­രയാ­യ പെണ്‍­കു­ട്ടി­ക്ക് വേ­ണ്ടി തെ­രു­വ് ക­യ്യേ­റു­മ്പോള്‍ അ­ത്ഭു­ത­പ്പെ­ടാ­തെ മ­റ്റൊ­ന്നി­നും ക­ഴി­യു­ന്നില്ല.
    ,,,,,,JIMSAR,,,,GREAT WORK,,,,,,,,,,,,CINGRATULATION,
  2. രാജ്യ­ത്തിന്റെ അറുപത്തിമൂന്നാമത്­ റിപ്പബ്ലിക്­ ദിനത്തില്‍ സമര്‍പ്പിക്കപ്പെട്ട പോലീസ്­ ഗാ­ലന്ററി അവാര്‍ഡുകളിലൊന്ന്­ ചാര്‍ത്തി നല്‍കിയത്­ സോണി സോറിയെ വേട്ടയാടിയ എസ്­.പി. അജിത്ത്­ അങ്കിത്തിനായിരുന്നു. ഇതില്‍ നിന്നും വേട്ടക്കാരുടേതാണ്­ നമ്മുടെ ഭരണകൂടമെന്ന്­ ഒരിക്കല്‍കൂടി വ്യക്തമാവുകയാ­ണ്­.