» » » » മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഇടപെടുന്നു

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവ് അനുഭവിക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍. മഅ്ദനിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡയെ കണ്ടു.

ഭരണപക്ഷത്ത് നിന്ന് മുസ്ലീം ലീഗും പ്രതിപക്ഷത്ത് നിന്ന് സി.പി.എമ്മും മഅ്ദനിക്ക് ചികിത്സ നല്‍കണമെന്ന ആവശ്യവുമായി രംഗത്ത് വന്നതിന് പിറകെ മഅ്ദനിയുടെ ചികിത്സയ്ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷമാണ് കെ.സി. വേണുഗോപാലിന്റെ ഇടപെടലെന്നത് ശ്രദ്ധേയമാണ്. മദനിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രിയോടും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Abdul Nasar Madani, Kochi, K.C. Venugopal, Minister, Jail, Blast Case, Susheel Kumar Sshinde, Malayalam News, Kerala Vartha

Keywords: Abdul Nasar Madani, Kochi, K.C. Venugopal, Minister, Jail, Blast Case, Susheel Kumar Shinde, Kerala Vartha, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

About kvartha delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal