Follow KVARTHA on Google news Follow Us!
ad

വിദേശ നിക്ഷേപത്തിന് അംഗീകാരം; സര്‍ക്കാരിന് വിജയം

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്ന യു.പി.എ. സര്‍ക്കാരിന്റെ New Delhi, UPA, Win, BJP, Lok Sabha, BSP, SP, Proposition, Trinamool Congress
New Delhi, UPA, Win, BJP, Lok Sabha, BSP, SP, Proposition, Trinamool Congress
ന്യൂഡല്‍ഹി: ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്ന യു.പി.എ. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബി.ജെ.പി., ഇടതു പാര്‍ട്ടികളും അവതരിപ്പിച്ച പ്രമേയം ലോക്‌സഭയില്‍ വോട്ടിനിട്ട് തള്ളി. 218 പേര്‍ മാത്രമാണ് ലോക്‌സഭയില്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. വോട്ടെടുപ്പില്‍ നിന്ന് എസ്.പി.യും, ബി.എസ്.പി.യും വിട്ടുനിന്നു. കൃഷിക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാരാണ് ഇതെന്നായിരുന്നു സഭയില്‍ നിന്ന് ഇറങ്ങിപോകുമ്പോള്‍ മുലായം സിംഗ് യാദവ് പ്രതികരിച്ചത്.
 
ആകെ വോട്ടു ചെയ്ത 431 പേരില്‍ 253 പേര്‍ അനുകൂലിച്ചും, 218 അംഗങ്ങള്‍ സര്‍ക്കാരിനെ എതിര്‍ത്തും വോട്ട് ചെയ്തു. 43പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇതോടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടായ ഭീഷണി ഒഴിവായി.

വിദേശനാണയ വിനിമയചട്ട(ഫെമ) ഭേദഗതിക്കെതിരെ തൃണമൂല്‍കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയവും സഭ വോട്ടിനിട്ട് തള്ളി. 478 അംഗങ്ങളില്‍ 254 പേര്‍ അംഗീകരിച്ചും, 224 അംഗങ്ങള്‍ എതിര്‍ത്തുമാണ് ഫെമ ഭേദഗതിയ്‌ക്കെതിരായ പ്രമേയം തള്ളിയത്.

Keywords: New Delhi, UPA, Win, BJP, Lok Sabha, BSP, SP, Proposition, Trinamool Congress, Mulayam Singh Yadav, Fema, Farmers, National, Malayalam News. 

Post a Comment