Follow KVARTHA on Google news Follow Us!
ad

പോളിയോ വിതരണം: പാകിസ്ഥാനില്‍ അഞ്ചുപേരെ വെടിവെച്ചു കൊന്നു

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തിയ നാല് സ്ത്രീകളടക്കം അഞ്ച് പേരെ വെടിവെച്ച് കൊന്നു. World, Obituary, Pakistan,
World, Pakistan, Polio, Distribution, Pak Taliban, Shot, Killed, Obituary, Karachi, UNICEF,
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തിയ നാല് സ്ത്രീകളടക്കം അഞ്ച് പേരെ വെടിവെച്ച് കൊന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുനിസെഫിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കൊല്ലപ്പെട്ടത്. ആക്രമണം ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, യു എന്നിന്റെ പോളിയോ പ്രതിരോധ പ്രവര്‍ത്തനത്തിനെതിരെ പാക് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. യുനിസെഫിന്റെ ഭാഗമായി പാകിസ്ഥാനില്‍ നടന്ന ത്രിദിന വാക്‌സിനേഷന്‍ പരിപാടിയുടെ രണ്ടാം ദിനത്തിലാണ് രാജ്യത്തെ നടുക്കിയ ആക്രമണ പരമ്പര അരങ്ങേറിയത്.

കറാച്ചിയിലെ മൂന്ന് സ്ഥലങ്ങളിലായാണ് ആക്രമണം നടന്നത്. വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ പെഷാവറില്‍ തോക്കുധാരിയായ ആക്രമി ഒരു കൂട്ടം വനിതാ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ആക്രമണത്തെ തുടര്‍ന്ന് കറാച്ചിയിലെ പോളിയോ തുള്ളിമരുന്നു വിതരണം നിര്‍ത്തിവെച്ചതായി പാക് ആരോഗ്യ അധികൃതര്‍ അറിയിച്ചു. 5.2 ബില്യണ്‍ പോളിയോ തുള്ളിമരുന്നുകളാണ് മൂന്ന് ദിവസം നടക്കുന്ന ത്രിദിന വാക്‌സിനേഷന്‍ പരിപാടിയില്‍ വിതരണം ചെയ്യേണ്ടിയിരുന്നത്. 24,000 ആരോഗ്യപ്രവര്‍ത്തകരാണ് കറാച്ചിയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്നത്.

അഫ്ഗാനിസ്ഥാന്‍, നൈജീരിയ , പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും പോളോയോ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2011 ല്‍ 15 കുട്ടികള്‍ പോളിയോബാധ മൂലം പാകിസ്താനില്‍ വികലാംഗരായി. ഒസാമാ ബിന്‍ ലാദനെ പിടികൂടുന്നതിനായി സി.ഐ.എയുടെ നേതൃത്വത്തില്‍ 2011 ല്‍ വ്യാജപോളിയോ വിതരണം നടത്തിയത് പാകിസ്ഥാനില്‍ വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു.

Keywords: World, Pakistan, Polio, Distribution, Pak Taliban, Shot, Killed, Obituary, Karachi, UNICEF, 

Post a Comment