Follow KVARTHA on Google news Follow Us!
ad

വൈഫൈ സിഗ്‌നല്‍ കൂ­ട്ടാന്‍ ബി­യര്‍ കാന്‍ മതി

ഇന്റര്‍­നെ­റ്റ് ഉ­പ­യോ­ഗി­ക്കു­ന്ന­വര്‍­ക്ക് വൈഫൈ സം­വി­ധാ­നം ഒ­ഴി­ച്ചു­കൂ­ടാന്‍ ക­ഴി­യാ­ത്ത­താണ്. ഒ­രു മോ­ഡ­ത്തില്‍ നിന്നും നി­രവ­ധി World, Internet, University, Trick, Call, Bear, Wifi, simple, Shape, Los angel,
ലോ­സ് ഏ­ഞ്ചല്‍സ്: ഇന്റര്‍­നെ­റ്റ് ഉ­പ­യോ­ഗി­ക്കു­ന്ന­വര്‍­ക്ക് വൈഫൈ സം­വി­ധാ­നം ഒ­ഴി­ച്ചു­കൂ­ടാന്‍ ക­ഴി­യാ­ത്ത­താണ്. ഒ­രു മോ­ഡ­ത്തില്‍ നിന്നും നി­രവ­ധി പേര്‍­ക്ക് ഇന്റര്‍­നെ­റ്റ് ക­ണ­ക്­റ്റി­വി­റ്റി ല­ഭി­ക്കാന്‍ പ്ര­ധാ­ന­മായും ആ­ശ്ര­യി­ക്കുന്ന­ത് വൈ­ഫൈ­യാണ്. എ­ന്നാല്‍ പ­ല­പ്പോഴും വൈഫൈ സം­വി­ധാ­നം ഒ­രു മു­റി­യില്‍ നി­ന്നും മ­റ്റൊ­രു മു­റി­യി­ലേ­ക്ക് പോലും പ­രി­ധി ല­ഭി­ക്കാ­റില്ല. ഈ പ്ര­ശ്‌­ന­ത്തി­ന് പ­രി­ഹാ­ര­മാ­യാ­ണ് ല­ളി­തമാ­യ വി­ദ്യ ലോ­സ് ഏ­ഞ്ചല്‍­സി­ലെ ല­യോ­ള മാ­രി­മൗ­ണ്ട് യൂ­ണി­വേ­ഴ്‌­സി­റ്റി­യി­ലെ ഏ­താനും വി­ദ്യാര്‍­ത്ഥി­കള്‍ ക­ണ്ടെ­ത്തി­യി­രി­ക്കു­ന്ന­ത്.

ചെറി­യ ബി­യര്‍ കാന്‍ കൊ­ണ്ട് ആര്‍ക്കും സി­മ്പി­ളാ­യി വൈഫൈ സി­ഗ്നല്‍ ഇ­ര­ട്ടി­യാ­യി വര്‍­ദ്ധി­പ്പി­ക്കാന്‍ ക­ഴി­യും. ബി­യര്‍ കാ­നെ­ടു­ത്ത് മു­റി­ച്ച് ഷേ­പ്പ് ആ­ക്കി മോ­ഡ­ത്തി­ന്റെ ആന്റി­ന­യില്‍ സ്ഥാ­പി­ച്ചാല്‍ സി­ഗ്നല്‍ ഇ­ര­ട്ടി­യാ­യി ല­ഭി­ക്കു­കയും കൂ­ടു­തല്‍ ദൂ­രം വൈഫൈ സി­ഗ്നല്‍ കി­ട്ടു­കയും ചെ­യ്യും.

ആര്‍ക്കും ഈ ല­ളി­തമാ­യ സാ­ങ്കേതി­ക വി­ദ്യ പ­രീ­ക്ഷി­ച്ച് ഉ­റ­പ്പാ­ക്കാം. വൈഫൈ സം­വി­ധാ­ന­മു­പ­യോ­ഗി­ച്ച് ഇന്റര്‍­നെ­റ്റ് കോള്‍ ചെ­യ്യു­ന്ന­വര്‍­ക്കാ­ണ് ഇ­ത് ഏ­റെ ഗു­ണം ചെ­യ്യു­ക. സ്വ­കാ­ര്യ സം­ഭാ­ഷ­ണ­ങ്ങള്‍ കു­റ­ച്ച് മാ­റി ത­ന്നെ വ്യക്ത­ത­യോ­ടെ നിര്‍­വ്വ­ഹി­ക്കാന്‍ സാ­ധി­ക്കും.

Keywords: World, Internet, University, Trick, Call, Bear, Wifi, simple, Shape, Los angel, Speed

Post a Comment