Follow KVARTHA on Google news Follow Us!
ad

അബുദാബി സ്വദേശിയുടെ 5 കോടി തട്ടി മുങ്ങിയ സഹോദരങ്ങളെ ഇന്റര്‍പോള്‍ തിരയുന്നു

ചെ­ന്നൈ­യില്‍ മ­റ്റാ­രുടെയോ പേ­രി­ലു­ള്ള 200 ഏ­ക്കര്‍ ഗോള്‍­ഫ് എ­സ്റ്റേ­റ്റില്‍ അ­ത്യാ­ഡംബര വില്ല­കള്‍ ആ­രം­ഭി­ക്കു­മെ­ന്ന് വാ­ഗ്­ദാ­നം നല്‍­കി Cheating, Kasaragod, Police, Interpol, Missing, Gulf, Bekal, Nabeel, Noufal
Cheating, Kasaragod, Kerala, Police, Interpol, Missing, Gulf, Bekal, Nabeel, Noufal
Nabeel
Cheating, Kasaragod, Kerala, Police, Interpol, Missing, Gulf, Bekal, Nabeel, Noufal
Noufal
അബുദാബി: ചെന്നൈയില്‍ മറ്റാരുടെയോ പേരിലുള്ള 200 ഏക്കര്‍ ഗോള്‍ഫ് എസ്റ്റേറ്റില്‍ അത്യാഡംബര വില്ലകള്‍ ആരംഭിക്കുമെന്ന് വാഗ്ദാനം നല്‍കി അബുദാബി സ്വദേശിയടക്കം നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് ദിര്‍ഹവുമായി മുങ്ങിയ മലയാളി സഹോദരന്‍മാരെ ഇന്റര്‍പോള്‍ തിരയുന്നു.

പരാതിക്കാരനായ അബുദാബി സ്വദേശി ഇബ്രാഹിം നാസര്‍ സഈദ് അല്‍ അമീരി കഴിഞ്ഞ ദിവസം അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ തട്ടിപ്പ് സംബന്ധിച്ചുള്ളരേഖകളും തട്ടിപ്പുനടത്തിയവരുടെ പാസ്‌പോര്‍ട്ടുകളും ഹാജരാക്കി. ചെന്നൈയിലെ ഭൂമിയും അതില്‍ ആരംഭിക്കാനിരിക്കുന്ന പ്രൊജക്ടിന്റെ മാതൃകയും കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.

ബേക്കല്‍ പള്ളിക്കര മവ്വലിലെ നൗഫല്‍ മൗവ്വല്‍ ഹംസ, സഹോദരനായ അഹ്മദ് നബീല്‍ ഹംസ എന്നിവരെയാണ് ഇന്റര്‍പോള്‍ തെരയുന്നത്. ഇതിന്റെ രേഖകളും നൗഫലിന്റെ മൂന്ന് വ്യാജ പാസ്‌പോര്‍ട് കോപ്പിയും അമീരിയും നൗഫലിനെ അറബിക്ക് പരിചയപ്പെടുത്തിക്കൊടുത്ത കണ്ണൂര്‍ എളയാറ്റൂര്‍ സ്വദേശി മുഹമ്മദ് ഷഹീദും വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു.

2007ല്‍ ദുബൈ ഫ്രീസോണില്‍ രജിസ്റ്റര്‍ ചെയ്ത സിന്‍ഡിക്കേറ്റ് ഡവലപ്പര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ എന്ന പേരിലാണ് 2010ല്‍ നൗഫല്‍ അല്‍ അമീരിയെ ബേക്കല്‍ സ്വദേശികളായ സഹോദരങ്ങള്‍ പരിചയപ്പെടുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നൗഫല്‍ ഒന്നാം പാര്‍ട്ടിയായും അല്‍ അമീരി രണ്ടാം പാര്‍ട്ടിയായും ഉണ്ടാക്കിയ കരാറിന്റെ ഉറപ്പിലാണ് 30 ലക്ഷം ദിര്‍ഹം (അഞ്ച് കോടി രൂപ) അല്‍ ഹിലാല്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് നല്‍കിയത്. ഇതിന്റെ ഈടായി നൗഫല്‍ നല്‍കിയത് സഹോദരന്‍മാരായ അഹ്മദ് നബീല്‍, നജീബ് എന്നിവരുടെ പേരിലുള്ള സ്ഥാപനങ്ങളുടെ വണ്ടി ചെക്കുകളായിരുന്നു. ചെന്നൈയിലെ ഭൂമി മറ്റാരുടെയോ പേരിലായിരുന്നുവെന്ന് പിന്നീടാണ് ഇവര്‍ക്ക് ബോധ്യപ്പെട്ടത്. ഇതിനിടയില്‍ നാട്ടിലേക്ക് വന്ന നൗഫല്‍ അബുദാബിയില്‍ നിന്ന് നബീലിന്റെ പേരിലുള്ള രണ്ടു ലക്ഷം ദിര്‍ഹമിന്റെ ചെക്ക് നല്‍കിയിരുന്നു. ഇത് മടങ്ങിയപ്പോഴാണ് ഇവരുടെ കള്ളക്കളികള്‍ പുറത്തുവന്നത്.

ഇന്റര്‍പോള്‍ തേടുന്ന അഹ്മദ് നബീല്‍ ഇപ്പോള്‍ നാട്ടില്‍ ഒളിവിലാണ്. മറ്റൊരു സഹോദരനായ നജീബ് ഹംസ പാസ്‌പോര്‍ട് ജാമ്യത്തിലിറങ്ങി അബുദാബിയില്‍ തന്നെ ഒളിവിലാണ്. നൗഫല്‍ അബുദാബിയില്‍ 2010 കാലയളവില്‍ പ്രവര്‍ത്തിച്ച അഡ്മിറല്‍ പ്രോപ്പര്‍ടീസ് എന്ന സ്ഥാപനത്തിന്റെയും ഇപ്പോള്‍ മനംസീറില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അഡ്മിറല്‍ ഫുഡ്സ്റ്റഫിന്റെയും ഉടമയുമാണ്.

ആരും തന്നെ ഇവരുടെ ചതിയില്‍പെട്ടുപോകരുതെന്ന കാരണത്താലാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് അല്‍ അമീരി അബുദാബിയില്‍ വ്യക്തമാക്കി.

വ്യാജ പാസ്‌പോര്‍ട്ടില്‍ യു.എ.യില്‍ എത്തുന്ന നൗഫല്‍ ദുബൈയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനുള്ള ശ്രമത്തിലാണെന്നും 10 ദിവസം മുമ്പ് ഫോണില്‍ വിളിച്ച് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാമെന്നും തന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതായും അമീരിയും കണ്ണൂര്‍ എളയാറ്റൂര്‍ സ്വദേശി മുഹമ്മദ് ഷഹീദും അറിയിച്ചു.

Keywords: Cheating, Kasaragod, Kerala, Police, Interpol, Missing, Gulf, Bekal, Nabeel, Noufal, Abu dhabi

Post a Comment