» » » » » » » » ഭാര്യ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭർത്താവ് കാറപകടത്തിൽ മരിച്ചു

Gulf, UAE, Ras Al Khaima, Emirati, Youth, Killed, Accident, Accidental Death, Bilal Ismail, Baby, Boy, Delivery, Wife,
റാസല്‍ഖൈമ: ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതറിഞ്ഞ സന്തോഷത്തില്‍ ആശുപത്രിയിലേയ്ക്ക് പുറപ്പെട്ട അറബ് യുവാവ് വാഹനാപകടത്തില്‍ മ­രിച്ചു. 32കാരനായ ബിലാല്‍ ഇ­സ്മായിലാണ് കൊല്ലപ്പെട്ടത്. റാസല്‍ ഖൈമയിലെ അല്‍ സവേയില്‍ ബിലാലിന്റെ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാ­യത്.

ബിലാല്‍ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രസവശേ­ഷം മ­ണി­ക്കൂ­റുകള്‍ ഭാര്യയുടെ സമീപത്തുണ്ടായിരുന്നതായും ഒരു കുടുബാംഗം വ്യക്തമാക്കി. എന്നാല്‍ പിന്നീട് മാതാവിനേയും സഹോദരിമാരേയും വീ­ട്ടില്‍പോയി കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയില്‍ ഭാര്യയുടെ സമീപത്തെത്തിച്ച ബിലാല്‍ മാതാവിന് ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറെടുക്കാനായി വീട്ടിലേയ്ക്ക് മട­ങ്ങി.

വീട്ടില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുമായി മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
SUMMERY: A young Emirati man who was heading towards the hospital to be with his wife who had just delivered their baby boy was killed in a road accident in Ras Al Khaimah.

Keywords: Gulf, UAE, Ras Al Khaima, Emirati, Youth, Killed, Accident, Accidental Death, Bilal Ismail, Baby, Boy, Delivery, Wife,

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal