Follow KVARTHA on Google news Follow Us!
ad

ആപ്പിള്‍ ഐഫോണ്‍ പ്രതിസന്ധിയില്‍

ലോകത്തേറ്റവും ആവശ്യക്കാരുളള ആപ്പിള്‍ ഐഫോണ്‍ കമ്പനി പ്രതിസന്ധിയില്‍. ചൈനയിലെ പ്രധാന നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടതാണ് ആപ്പിളിനെ വലയ്ക്കുന്നത്. World, Business, Smart Phone
ലോകത്തേറ്റവും ആവശ്യക്കാരുളള ആപ്പിള്‍ ഐഫോണ്‍ കമ്പനി പ്രതിസന്ധിയില്‍. ചൈനയിലെ പ്രധാന നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടതാണ് ആപ്പിളിനെ വലയ്ക്കുന്നത്. ഇതോടെ ലോകമെമ്പാടും ഐഫോണ്‍ 5ന്റെ ലഭ്യത കുറയാന്‍ കാരണമാകുമെന്നാണ് സൂചന.

ഐഫോണിന്റെ ക്വാളിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അതീവ സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടി വരുന്നതും ദേശീയ അവധി ദിനത്തില്‍ ജോലി ചെയ്യേണ്ടി വന്നതുമാണ് തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചത്. 3000ത്തിനും 4000ത്തിനും ഇടയില്‍ തൊഴിലാളികള്‍ ഇപ്പോള്‍ സമരം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ചൈനയിലുള്ള ഫോക്‌സ് കോണ്‍ എന്ന ഫാക്ടറിയിലാണ് സമരം നടക്കുന്നത്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഐഫോണിന്റെ പുതിയ വേര്‍ഷന്‍ ഇതുവരെ ഏറെ ആരാധകരെ നേടിക്കഴിഞ്ഞു. അതിനാല്‍ തന്നെ ഏറെ ഡിമാന്‍ഡാണ് ഐഫോണ്‍ ഫൈവിനുളളത്. ആപ്പിളിന്റെ ഏറ്റവും പുതിയ ടെക്‌നോളജിയാണ് പ്രൊഡക്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ടെക്‌നോളജി ഉപയോഗിച്ചുള്ള ഫോണ്‍ നിര്‍മാണം പ്രധാനമായും ഈ ഫാക്ടറിയിലാണ് നടക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചൈന ലേബര്‍ വാച്ചാണ് സമരത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനിടെയാണ് സമരത്തിലേക്ക് നയിച്ച പ്രശ്‌നം ഉണ്ടാകുന്നത്. ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരും ഫാക്ടറി തൊഴിലാഴികളും തമ്മില്‍ തര്‍ക്കവും പിന്നീട് കൈയാങ്കളിയുമുണ്ടാകുകയായിരുന്നു.

ചൈനയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ എട്ട് വരെ ദേശീയ അവധിയാണ്. ഗോള്‍ഡന്‍ വീക് ഹോളിഡേ എന്നാണ് ഈ ദിവസങ്ങള്‍ അറിയപ്പെടുന്നത്. ഈ സമയത്ത് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ് തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചത്.

SUMMARY: Apple's supplier Foxconn has been forced to halt production of iPhones for the second time in two weeks after factory workers in China walked out in protest against working conditions.

Keywords: Business, Apple I-Phone,

Post a Comment