Follow KVARTHA on Google news Follow Us!
ad
Posts

ഹേബിയസ് കോര്‍പസ്: കാണാതായ യുവതിയെ കണ്ടെത്തിയത് മോഷ്ടാവിനൊപ്പം

ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്ന് പോലീസ് തിരയുന്ന യുവതിയെ കണ്ടെത്തിയത് കുപ്രസിദ്ധ മോഷ്ടാവിനൊപ്പം. 2011ല്‍ കാഞ്ഞങ്ങാട്ട് നിന്ന് കാണാതായ Kasaragod, kanhangad, Youth, Arrest, Woman, Missing, Kottayam, Police
Woman, Kerala
കാഞ്ഞങ്ങാട്: ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്ന് പോലീസ് തിരയുന്ന യുവതിയെ കണ്ടെത്തിയത് കുപ്രസിദ്ധ മോഷ്ടാവിനൊപ്പം. 2011ല്‍ കാഞ്ഞങ്ങാട്ട് നിന്ന് കാണാതായ ആയുര്‍വ്വേദ വൈദ്യ വിദ്യാര്‍ത്ഥിനിയെയാണ് ചെന്നൈ പോലീസ് തിരയുന്ന നിരവധി മോഷണ-തട്ടിപ്പ് കേസിലെ പ്രതിയായ യുവാവിനൊപ്പം കോട്ടയത്ത് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. യുവാവ് ചെന്നൈയില്‍ 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലടക്കം പ്രതിയാണ്.

കോട്ടയം സ്വദേശിയും പയ്യന്നൂരിനടുത്ത് പുതിയങ്കാവില്‍ താമസിക്കുന്ന രാജന്റെ മകന്‍ രഞ്ജിത്ത് അലക്‌സാണ്ടറി25)നെയും ഒപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ റിട്ട. എ. എസ്.ഐയുടെ മകളെയുമാണ് പോലീസ് പിടികൂടിയത്. മകളുടെ തിരോധാനത്തെ തുടര്‍ന്ന് മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി യുവതിയെ എത്രയും പെട്ടെന്ന് കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് മാസങ്ങളായി നടത്തിയ തിരച്ചിലിനിടയിലാണ് യുവതിയെയും കാമുകനെയും കണ്ടെത്തിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഹൊസ്ദുര്‍ഗ് സി.ഐ, കെ.വി. വേണുഗോപാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രഞ്ജിത്തിനെ കുടുക്കിയത്. മൊബൈല്‍ സിം കാര്‍ഡികള്‍ മാറി മാറി ഉപയോഗിച്ച് പോലീസിനെ കബളിപ്പിച്ച യുവാവിന്റെ ലാപ്‌ടോപ്പ് കേന്ദ്രീകരിച്ചാണ് സൈബര്‍സെല്‍ അന്വേഷണം നടത്തിയത്. തട്ടിപ്പ് നടത്തിയ ശേഷം മൂന്നാര്‍, എറണാകുളം എന്നീ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം കോട്ടയത്ത് ഒരു ഫ്ളാറ്റില്‍ യുവതിയോടൊപ്പം താമസിക്കുകയായിരുന്നു യുവാവ്. രഞ്ജിത്ത് പിടിയിലായതറിഞ്ഞ് കേസന്വേഷിക്കുന്ന ചെന്നൈ പോലീസ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്. രഞ്ജിത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ മോഷണ കേസ് നിലവിലുണ്ട്.

Keywords: Kasaragod, kanhangad, Youth, Arrest, Woman, Missing, Kottayam, Police



Post a Comment