Follow KVARTHA on Google news Follow Us!
ad

ശ്വേതാ മേനോന്‍ അമ്മയാകാന്‍ പോകുന്നു

മലയാളികളുടെ പ്രിയ താരം ശ്വേതാ മേനോന്‍ അമ്മയാകാന്‍ പോകുന്നു. തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് കുറച്ചുനാള്‍ ചലച്ചിത്രരംഗത്തുനിന്ന്‌ ശ്വേതാ മേനോന്‍ വിട്ടുനില്‍ക്കാന്‍ തയ്യാറെടുക്കുന്നതായി മുന്‍പ് റിപോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ തന്റെ ആകാര ഭംഗി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി 6 മാസത്തേയ്ക്ക് വിട്ടുനില്‍ക്കുന്നുവെന്നാണ്‌ നടി നേരത്തേ വ്യക്തമാക്കിയത്. എന്നാല്‍ ആകാര ഭംഗി വര്‍ദ്ധിപ്പിക്കാനല്ല, മറിച്ച് അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്‌ ശ്വേതാ മേനോന്‍ എന്നാണ്‌ ഒടുവില്‍ കിട്ടിയ റിപോര്‍ട്ട്.

മുംബൈയിലെ പത്രപ്രവര്‍ത്തകനും വള്ളത്തോളിന്റെ കൊച്ചുമകനുമായ ശ്രീവല്‍സന്‍ മേനോനെയാണ്‌ ശ്വേതാ മോഹന്‍ വിവാഹം കഴിച്ചിരിക്കുന്നത്.

ഇപ്പോള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന മൂന്ന്‌ ചിത്രങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്‌ ശ്വേത. പുതിയ ചിത്രങ്ങളൊന്നും ശ്വേത തല്‍ക്കാലം ഏറ്റെടുക്കുന്നില്ല.

മിസ് ഇന്ത്യയായി ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിച്ച ശ്വേതാ മേനോന്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

English Summery
Swetha Menon, would shortly be taking a break from films, since a happy news has been confirmed.

Post a Comment