സംസ്ഥാനയുവജനയാത്രയ്ക്ക് ഒരുക്കം തുടങ്ങി: പി.സി വിഷ്ണുനാഥ്

 


ADVERTISEMENT

സംസ്ഥാനയുവജനയാത്രയ്ക്ക് ഒരുക്കം തുടങ്ങി: പി.സി വിഷ്ണുനാഥ്
കാസര്‍കോട്: സ്വാശ്രയ യുവത്വം സാമൂഹിക മുന്നേറ്റത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ 19 മുതല്‍ മെയ് എട്ട് വരെ നടക്കുന്ന സംസ്ഥാന യുവജന യാത്രയ്ക്ക് ഒരുക്കം തുടങ്ങിയതായി സംസ്ഥാന പ്രസിഡന്റ് പി. സി വിഷ്ണുനാഥ് എം.എല്‍.എ അറിയിച്ചു.
ഏപ്രില്‍ 19ന് കാസര്‍കോട്ട് നിന്നും ആരംഭിക്കുന്ന യാത്ര കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാജീവ് സത്താവ് പതാക ഉയര്‍ത്തും. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി മെയ് എട്ടിന് നെയ്യാറ്റിന്‍കരയിലാണ് ജാഥ സമാപിക്കുക. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്വാശ്രയ യുവത്വം എന്ന മുദ്രാവാക്യം പ്രയോഗിക തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടപ്പിലാക്കും. നിയോജക മണ്ഡലം ക്മ്മിറ്റിയുടെ നേതൃത്വത്തില്‍ പോളീഹൗസ്, ഗ്രീന്‍ഹൗസ് മാതൃകയില്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ആധുനിക കൃഷ് കൂട്ട് കൃഷ് സംഭ്രദായത്തില്‍ നടപ്പിലാക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം കുന്നില്‍, അഡ്വ വിനോദ് കുമാര്‍, സാജിദ് മൗവ്വല്‍, അഡ്വ. ബ്രിജേഷ് കുമാര്‍ കടന്നപള്ളി, മനാഫ് നുള്ളിപ്പാടി, അഡ്വ. ശ്രീജിത്ത് മാടക്കല്ല്, വി. ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod, P.C Vishnunath MLA, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia