Follow KVARTHA on Google news Follow Us!
ad

ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വിലക്ക് മറികടന്ന് അഖി. സെക്രട്ടറി കാന്തപുരത്തിന്റെ കേരളയാത്രയില്‍

ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വിലക്ക് മറികടന്ന് അഖി. സെക്രട്ടറി കാന്തപുരത്തിന്റെ കേരളയാത്രയില്‍. Kerala, Muslim-League, Kanthapuram A.P.Aboobaker Musliyar,
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയും വിലക്കുണ്ടായിട്ടും കാന്തപുരത്തിന്റെ കേരളയാത്രയില്‍ ലീഗിന്റെ അഖിലേന്ത്യാ നേതാവ് പങ്കെടുത്തത് ലീഗിന് തലവേദനയാകുന്നു. ലീഗിന്റെ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കും എം പിമാര്‍ക്കും മറ്റും ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇ കെ വിഭാഗത്തിന്റെ എതിര്‍പ്പാണ് ലീഗ് നേതാക്കള്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ പാണക്കാട് ഹൈദരലി തങ്ങളെ പ്രേരിപ്പിച്ചത്. എന്നാല്‍ ലീഗിന്റെ അഖിലേന്ത്യ സെക്രട്ടറി സെക്രട്ടറി ശഹിന്‍ഷാ ഹാംഗീറാണ് ലീഗിന്റെ കോട്ടയായ മലപ്പുറത്ത് കാന്തപുരത്തിന് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ വെള്ളിയാഴ്ച പുറത്തിറങ്ങിയ ചന്ദ്രിക പത്രത്തില്‍ കേരളയാത്ര മലപ്പുറത്ത് ശഹിന്‍ഷാ ഹാംഗീര്‍ ഉദ്ഘാടനം ചെയ്തു എന്ന് മാത്രമാണുള്ളത്. ആരാണ് ഇദ്ദേഹം എന്ന് വ്യക്തമാക്കിയിട്ടില്ല. കാന്തപുരം ഇങ്ങനെ ഒരു കേരളയാത്ര നടത്തുമ്പോള്‍ ആ ചരിത്രത്തിന്റെ ഒരു കണ്ണിയാകാന്‍ വേണ്ടിയാണ് താന്‍ വളരെ തിരക്കുള്ള പരിപാടികള്‍ മാറ്റിവെച്ച് ഇവിടെയെത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്.
ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുകയും പള്ളികളും മദ്‌റസകളും നിര്‍മിക്കുകയും ചെയ്തു. ജാതിയും മതവും വര്‍ഗവും നോക്കിയല്ല ഇതെല്ലാം ചെയ്ത് കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷം പിന്നിട്ടിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാതിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ തിരിനാളവുമായി കാന്തപുരം കടന്നുവന്നത്. ഈ യാത്ര കേരളത്തില്‍ മാത്രം ഒതുക്കരുത്. അത് ഭാരതയാത്രയാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേട്ടമല്ല, മനുഷ്യ നന്മ ലക്ഷ്യമാക്കിയാണ് കാന്തപുരം കേരള യാത്ര നടത്തുന്നത്. ഈ യാത്ര കൊണ്ട് അദ്ദേഹത്തിന് സാമ്പത്തികമായ നേട്ടമൊന്നുമില്ല. സമൂഹം അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അരുതെന്നാണ് കാന്തപുരം വിളിച്ചു പറയുന്നത്. സാമൂഹിക സേവനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവന ദൗത്യവുമായി അദ്ദേഹം കടന്നെത്തുന്നു. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരതത്തില്‍ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്ന് വരുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ മുന്നിട്ട് വന്ന വ്യക്തിത്വമാണ് കാന്തപുരം.
രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ യാത്രയുടേതിന് സമാനമാണ് കാന്തപുരത്തിന്റെ കേരളയാത്ര. ബംഗാളിലേക്ക് തിരിച്ച് ചെന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പണ്ഡിതന്‍മാര്‍ക്ക് നല്‍കുന്ന ബഹുമാനവും മഹത്വവും ബംഗാള്‍ ജനതക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
English Summery
League's national secretary joined in Kerala Yathra

Post a Comment