Follow KVARTHA on Google news Follow Us!
ad

അഞ്ചാം മന്ത്രി വേണ്ടെന്ന്‌ ഹൈക്കമാന്റ്

ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിക്കേണ്ടെന്ന്‌ ഹൈക്കമാന്റ് തീരുമാനിച്ചതായി റിപോര്‍ട്ട്. Kerala, National, Muslim-League,
Sonia Gandhi

ന്യൂഡല്‍ഹി: ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിക്കേണ്ടെന്ന് ഹൈക്കമാന്റ് തീരുമാനിച്ചു. മുസ്ളീം ലീഗിനെ അനുനയിപ്പിക്കാന്‍ പ്രത്യേക സംഘത്തെ ഹൈക്കമാന്റ് ചുമതലപ്പെടുത്തി. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, മധുസൂദനന്‍ മിസ്ത്രി എന്നിവരാണ് പ്രത്യേകസംഘത്തില്‍ ഉള്ളത്.

ഹൈക്കമാന്റിന്റെ തീരുമാനം പുറത്തുവന്നതോടെ ഹൈദരലി ശിഹാബ് തങ്ങളുടെ അഞ്ചാം മന്ത്രി പ്രഖ്യാപനം വെറുംവാക്കായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലീഗിന് മന്ത്രിസ്ഥാനത്തിന് പകരം സ്പീക്കര്‍ പദവിയോ രാജ്യസഭാ സീറ്റോ നല്‍കാനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്. എം.കെ. മുനീറിനെ സ്പീക്കറാക്കാനും ആ ഒഴുവിലേക്ക് മഞ്ഞളാംകുഴിഅലിയെ മന്ത്രിയാക്കാനുമാണ് ലീഗ് ആലോചിക്കുന്നതെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ നിറയുന്നുണ്ട്.

സ്പീക്കര്‍ പദവി ഒഴിഞ്ഞാല്‍ ജി. കാര്‍ത്തികേയന്‍ പ്രധാനപ്പെട്ട വകുപ്പ് നല്‍കി മന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സാങ്കേതികമായി ഹൈദരലി ശിഹാബ് തങ്ങളുടെ വാക്ക് അനുസരിച്ച് അലിമന്ത്രിയാകുമെങ്കിലും അഞ്ച് മന്ത്രിമാര്‍ ലീഗിനുണ്ടാവുകയില്ലെന്ന് ലീഗിന് ഉറപ്പായിട്ടുണ്ട്.  എന്‍.എസ്.എസ് എസ്.എന്‍.ഡി.പി തുടങ്ങിയ സാമുദായിക സംഘടനകള്‍ ലീഗിന്റെ അഞ്ചാംമന്ത്രികാര്യത്തില്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതാണ് തീരുമാനത്തിന് പിന്നിലുള്ള പ്രധാന ഘടകം.

കെ.പി.സി.സി നേതൃയോഗം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കേണ്ടെന്ന് വ്യക്തമായ തീരുമാനം കൈകൊള്ളുകയും അത് ഹൈക്കമാന്റിനെ അറിയിക്കുകയും ഹൈക്കമാന്റ് ഇക്കാര്യം തീരുമാനിക്കുകയുമാണ് ചെയ്തിട്ടുള്ളത്. സാമുദായിക സന്തുലനാവസ്ഥയ്ക്കനുസരിച്ചയാരിക്കണം മന്ത്രിമാര്‍ വേണ്ടതെന്ന് ഹൈക്കമാന്റിനും അഭിപ്രായമുണ്ട്. ഇതാണ് ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ തിരിച്ചടിയായത്. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ വാശിപിടിക്കേണ്ടതില്ലെന്ന് ലീഗും നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അഞ്ചാംമന്ത്രിക്ക് പകരമുള്ള നിര്‍ദ്ദേശങ്ങളാണ് ലീഗ് ഉറ്റുനോക്കുന്നത്. സ്പീക്കര്‍ സ്ഥാനം നല്‍കി മുനീറിനെ ഒതുക്കുക എന്ന ലക്ഷ്യവും ലീഗിലെ ചില നേതാക്കള്‍ക്കുണ്ട്.


English Summery
High Command opposites the demand of fifth ministerial post. 

Post a Comment