Follow KVARTHA on Google news Follow Us!
ad

നബിദിനം: നാടെങ്ങും പ്രവാചക പ്രകീര്‍ത്തനങ്ങള്‍

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1486ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും പ്രവാചക കീര്‍ത്തനങ്ങള്‍. ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ നബിദിന റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
മദ്‌റസകളിലും പള്ളികളിലും നബിദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. നബിദിനാഘോഷ റാലിക്കും അനുബന്ധ ചടങ്ങുകള്‍ക്കുമായി വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്ച മദ്‌റസകളും പള്ളികളും കേന്ദ്രീകരിച്ചാണ് റാലി നടക്കുക. പ്രവാചക കീര്‍ത്തനങ്ങളും മറ്റുമായി പള്ളികളിലും വീടുകളിലും മൗലൂദ് ചടങ്ങുകള്‍ സംഘടിപ്പിച്ചുവരികയാണ്. വിവിധ പാര്‍ട്ടികളും സംഘടനകളും നബിദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികള്‍ ഒരുക്കുന്നുണ്ട്.

Keywords: Kozhikode, Milad-E-Sherief, Nabidinam, Kerala, Mosque, Madrasa, Kvartha, Mohammed Nabi (s), Milad-un-Nabi, celebration.

Post a Comment