Follow KVARTHA on Google news Follow Us!
ad

ദേശീയ സ്‌കൂള്‍ മീറ്റ്: ആദ്യം സ്വര്‍ണ്ണം കേരളത്തിന്

ലുധിയാന: ദേശീയ സ്‌കൂള്‍ മീറ്റില്‍ ആദ്യ സ്വര്‍ണ്ണം കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി താരയാണ് സ്വര്‍ണം നേടിയത്. കേരള ടീം ക്യാപ്റ്റന്‍ കൂടിയാണ് താര. കേരളത്തിന്റെ തന്നെ കെ.യു ചിത്രയ്ക്കാണ് വെള്ളി മെഡല്‍ ലഭിച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും സ്വര്‍ണവും വെള്ളിയും കേരളമാണ് കരസ്ഥമാക്കിയത്. പാലക്കാട് പറളി സ്‌കൂളിലെ എം.വി വര്‍ഷയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കെ.കെ. വിദ്യ വെള്ളിയും നേടി.



Keywords: National, Sports, Kerala, Gold, Winner, School 

Post a Comment