ദേശീയ സ്‌കൂള്‍ കായികമേള തുടങ്ങി

 


ADVERTISEMENT

ദേശീയ സ്‌കൂള്‍ കായികമേള തുടങ്ങി
ലുധിയാന: 57ാമത് ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് ലുധിയാനയില്‍ തുടക്കമായി. പതിനഞ്ചാം ദേശീയകിരീടം തേടിയാണ് കേരളത്തിന് ലുധിയാനയിലെ ശൈത്യം കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. തുടര്‍ച്ചയായി ആറാം ദേശീയ സ്‌കൂള്‍കായികമേളയ്ക്കിറങ്ങുന്ന പാലക്കാട് പറളി സ്‌കൂളിലെ എം.ഡി. താരയാണ് കേരളത്തെ നയിക്കുന്നത്. 5000, 3000, 1500 എന്നീയിനങ്ങള്‍ക്കു പുറമെ, ക്രോസ് കണ്‍ട്രിയിലും താര മത്സരിക്കുന്നു. ആദ്യദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ താര മത്സരിക്കാനിറങ്ങും. 68 പെണ്‍കുട്ടികളും 56 ആണ്‍കുട്ടികളുമാണ് കേരളത്തിനുവേണ്ടി മത്സരരംഗത്തുള്ളത്. അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യുന്ന ഹരിയാണയെയും പഞ്ചാബിനെയും പോലുള്ള എതിരാളികളുടെ വെല്ലുവിളിയും ഇത്തവണയുമുണ്ട്. 23ന് മീറ്റ് സമാപിക്കും.

Keywords: School, Meet, Indian athletes, National, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia