Follow KVARTHA on Google news Follow Us!
ad

അശ്ലീല ഫോട്ടോ: വിദ്യാബാലനെതിരെ എഫ്.ഐ.ആര്‍

ഹൈദരാബാദ്: സിനിമ പോസ്റ്ററുകളില്‍ അശ്ലീലമായി പ്രത്യക്ഷപ്പെട്ടുവെന്ന പരാതിയില്‍ നടി വിദ്യാബാലനെതിരെ എഫ്‌ഐആര്‍
 സായി കൃഷ്ണ ആസാദ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സെക്ഷന്‍ 294( അശ്ലീല പാട്ടുകളും അഭിനയങ്ങളും) അനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലുമുള്ള ഡര്‍ട്ടി പിക്ചര്‍ പോസ്റ്ററുകള്‍ അശ്ലീലമാണെന്നും സ്ത്രീകള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണെന്നും കാണിച്ചാണ് അഭിഭാഷകന്‍ കൂടിയായ സായി കൃഷ്ണ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി നല്ലകുണ്ട പോലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്.

Keywords: Entertainment, Vidya Balan, Derti Picture, Cinema, Actress, 

Post a Comment