Follow KVARTHA on Google news Follow Us!
ad

11.11.11ല്‍ പിറന്നത് 43 കുഞ്ഞുങ്ങള്‍

ആലപ്പുഴ: പതിനൊന്നുകളുടെ സംഗമ ദിവസത്തില്‍ ജില്ലയില്‍ പിറന്നത് 43 കുഞ്ഞുങ്ങള്‍. ഇവരുടെ ജനനതീയതി 11.11.11. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നുകളുടെ ഈ അപൂര്‍വ സംഗമത്തില്‍ ശുഭകാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ ധാരാളം. 20 പേര്‍ സാധാരണ പ്രസവത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ 23 പേര്‍ക്ക് പ്രസവശസ്ത്രക്രിയ വേണ്ടിവന്നു. എന്നാല്‍ നാല് 11കളുടെ സംഗമത്തില്‍, അതായത് നവംബര്‍ 11ന് 11മണിക്ക്, ജില്ലയില്‍ കുഞ്ഞുങ്ങളൊന്നും പിറന്നില്ല. ഐശ്വര്യ റായിയുടെ പ്രസവം 11.11.11ന് നടക്കുമെന്ന് വാര്‍ത്തകള്‍ വന്നതു മുതല്‍ നവംബര്‍11ന് പ്രസവം നടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ചിലര്‍ എത്തിയിരുന്നതായി ആലപ്പുഴയിലെ പ്രശസ്ത ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പറയുന്നു.

സംഖ്യാ ജ്യോതിഷ പ്രകാരം വര്‍ഷവും മാസവും തീയതിയും സമയവും ഒരേപോലെ വന്നാല്‍ പ്രകൃതിയില്‍ പോസിറ്റീവായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസമെങ്കിലും ഭാരതീയ ജ്യോതിശാസ്ത്ര പ്രകാരം ഇത്തരം അപൂര്‍വ ദിവസങ്ങള്‍ക്ക് പ്രത്യേകതകളില്ലെന്ന് പ്രശസ്ത ജ്യോതിഷിയും സംഖ്യാജ്യോതിഷിയുമായ ഡോ.മാന്നാര്‍ എന്‍.പി.കൃഷ്ണപിള്ള പറഞ്ഞു. ഈ ദിവസങ്ങളില്‍ രണ്ടുതവണ ഒരേസമയം വരുമെന്നതാണ് സംഖ്യാജ്യോതിഷികള്‍ പറയുന്ന പ്രത്യേകത. രാവിലേയും വൈകിട്ടും 11 മണി ഉണ്ട്.11.11.11.11 എന്ന അപൂര്‍വ സംഖ്യ രണ്ടുതവണ ഒരേദിവസം തന്നെ വരും. 12മണി രണ്ടുതവണ വരുന്ന 2012 ഡിസംബര്‍ 12നും ഈ പ്രത്യേകതയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Alappuzha, Babies, Birth

Post a Comment