Follow KVARTHA on Google news Follow Us!
ad

Wildlife Presence | കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം; വനം വകുപ്പ് തിരച്ചില്‍ നടത്തി

പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും പാതി തിന്ന നിലയില്‍ നായയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട് Wildlife Presence, Forest, Investigation, Airport
മട്ടന്നൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തരവിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് തിരച്ചില്‍ നടത്തി. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ് ചൊവ്വാഴ്ച രാത്രി വന്യജീവിയെ കണ്ടത്. രാത്രി ബി എസ് എഫ് സംഘമാണ് വന്യജീവിയെ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.

Wildlife presence in Kannur airport area; Forest department conducted search, Kannur, News, Wildlife Presence, Forest, Investigation, Airport Area, Leopard, CCTV, Kerala.
 
പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും പാതി തിന്ന നിലയില്‍ നായയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കാമറ സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്. റണ്‍വേയില്‍ നിന്നും 300 മീറ്റര്‍ മാറി കാടുമൂടിയ പ്രദേശത്താണ് വന്യജീവി സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കണ്ടത് പുലിയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Keywords: Wildlife presence in Kannur airport area; Forest department conducted search, Kannur, News, Wildlife Presence, Forest, Investigation, Airport Area, Leopard, CCTV, Kerala.

Post a Comment