Follow KVARTHA on Google news Follow Us!
ad

LS Poll | അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച; മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ ഉറച്ച് പ്രിയങ്ക

ഗാന്ധി കുടുംബത്തിലെ ഒരാള്‍ വരണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം Lok Sabha Elections, Congress, Candidates, Amethi, Raebareli, National News
ന്യൂഡെല്‍ഹി: (KVARTHA) തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ തിരക്കിട്ട ചര്‍ചകള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കര്‍ണാടകയിലെത്തിയ രാഹുല്‍ അവിടെ വച്ചാണ് ഖാര്‍ഗെയുമായി ചര്‍ചകള്‍ നടത്തുന്നത്. ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം വെള്ളിയാഴ്ചാണ്.

അഞ്ചാം ഘട്ടമായ മേയ് 20നാണ് രണ്ട് സീറ്റുകളിലേക്കും വോടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഖാര്‍ഗെയെ ഏല്‍പ്പിച്ചതായി പാര്‍ടിവൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുലിനെ അമേഠിയിലും പ്രിയങ്കയെ റായ്ബറേലിയിലും മത്സരിപ്പിക്കാനായിരുന്നു നേതാക്കളുടെ തീരുമാനം. എന്നാല്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ പ്രിയങ്ക ഗാന്ധി ഉറച്ചുനില്‍ക്കുന്നതായുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്.

Lok Sabha Elections 2024: Congress To Announce Candidates For Amethi, Raebareli Today, New Delhi, News, Lok Sabha Elections, Congress, Candidates, Amethi, Raebareli, BJP, Rajya Sabha, National News


സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും ആശങ്കയുണ്ട്. ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമേഠിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രഖ്യാപനം നീളുന്തോറും സ്ഥാനാര്‍ഥിത്വം ചര്‍ചയാകുമെന്നും അവസാനനിമിഷം രാഹുലിനെ രംഗത്തിറക്കുന്നത് ഗുണം ചെയ്യുമെന്നുമുള്ള ചിന്ത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. രാഹുല്‍ അമേഠിയില്‍ മത്സരിക്കണമെന്നാണ് പാര്‍ടിക്കുള്ളിലെ ഭൂരിപക്ഷാഭിപ്രായം.

രാഹുല്‍ അമേഠിയില്‍ മത്സരിക്കുന്നതിനെ ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. അമേഠിയില്‍ സ്മൃതി ഇറാനിയാണ് ബിജെപി സ്ഥാനാര്‍ഥി. സ്മൃതിയും രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട് വാധ്ര അമേഠിയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. അമേഠിയിലെ ജനങ്ങള്‍ ബിജെപി ഭരണത്തില്‍ അസംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വയനാട്ടില്‍ നിന്നുള്ള സിറ്റിങ് എംപിയായ രാഹുല്‍, അമേഠിയില്‍ മത്സരിക്കാന്‍ ഉപാധികള്‍ മുന്നോട്ടുവച്ചതായി റിപോര്‍ടുണ്ട്. റായ്ബറേലിയില്‍ ജയിച്ചാല്‍ ഗാന്ധി കുടുംബത്തിലെ മൂന്നു പേരും പാര്‍ലമെന്റിലെത്തുമെന്ന ന്യായമാണ് മത്സരിക്കാതിരിക്കാന്‍ പ്രിയങ്ക ഗാന്ധി പറയുന്നത്. ഇത് കുടുംബാധിപത്യ പാര്‍ടിയെന്ന ബിജെപിയുടെ പ്രചാരണം ശക്തിപ്പെടുത്തുമെന്നും അവര്‍ പറയുന്നു. ഇതുവരെ റായ്ബറേലിയെ പ്രതിനിധീകരിച്ചിരുന്ന സോണിയ ഗാന്ധി, രാജ്യസഭയിലേക്ക് മാറിയിരുന്നു.

അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയുള്ള തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളിലായി 353 സീറ്റുകളിലേക്കാണ് വോടെടുപ്പ്. ഇതില്‍ 330 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. സൂറത്ത്, ഇന്‍ഡോര്‍ സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയിച്ചു.

Keywords: Lok Sabha Elections 2024: Congress To Announce Candidates For Amethi, Raebareli Today, New Delhi, News, Lok Sabha Elections, Congress, Candidates, Amethi, Raebareli, BJP, Rajya Sabha, National News.

Post a Comment