Follow KVARTHA on Google news Follow Us!
ad

Supreme Court | കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ചെയ്യാത്ത വോട് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചെന്ന പരാതിയില്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമിഷന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

ആദ്യ റൗണ്ടില്‍ 190 വോടിങ് മെഷീനുകളും പരിശോധിച്ചു VVPAT cross-verification, Supreme Court, Politics, Controversy, National News
ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട് വോടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഇടപെട്ട് ഒടുവില്‍ സുപ്രീം കോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമിഷനു നിര്‍ദേശം നല്‍കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനാണ് കോടതി നിര്‍ദേശം നല്‍കിയത്.

മോക് പോളില്‍ കുറഞ്ഞത് നാല് വോടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട് രേഖപ്പെടുത്തിയെന്ന പരാതിയാണ് ഉയര്‍ന്നത്. ഇലക്ട്രോണിക് വോടിങ് മെഷീനിലെ മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പുരോഗമിക്കുന്നതിനിടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മാധ്യമ വാര്‍ത്തകള്‍ ഉദ്ധരിച്ചായിരുന്നു ഭൂഷണ്‍ ഇത് കോടതിയെ ധരിപ്പിച്ചത്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചു.

VVPAT cross-verification: SC asks Election Commission to investigate Prashant Bhushan's allegations, New Delhi, News, VVPAT cross-verification, Supreme Court, Politics, Controversy, Complaint, BJP, UDF, LDF, National News

വിവി പാറ്റ് ബോക്‌സിലെ ലൈറ്റ് മുഴുവന്‍ സമയവും ഓണ്‍ ചെയ്തിടാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ സ്ലിപ് ബാലറ്റ് ബോക്‌സിലേക്ക് വീഴുന്ന പ്രക്രിയ വോടര്‍മാര്‍ക്ക് കാണാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവി പാറ്റ് സ്ലിപ്പ് വോടര്‍തന്നെ ബാലറ്റ് ബോക്‌സില്‍ ഇടാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യം മറ്റൊരു അഭിഭാഷകന്‍ ഉന്നയിച്ചെങ്കിലും കോടതി അതിനോട് യോജിച്ചില്ല. അങ്ങനെ ചെയ്താല്‍ വോടറുടെ സ്വകാര്യത നഷ്ടമാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദംകേള്‍ക്കല്‍ പുരോഗമിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പരാതിയും ഉന്നയിച്ചിരുന്നു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ബാലകൃഷ്ണന്‍, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടര്‍ കെ ഇന്‍ബശേഖറിനു ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

മോക് പോളിന്റെ ആദ്യ റൗണ്ടില്‍ 190 വോടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമര്‍ത്തി പരീക്ഷിച്ചപ്പോള്‍ നാലു മെഷീനുകളില്‍ ബിജെപിക്ക് രണ്ടു വോട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തില്‍ അമര്‍ത്താതിരുന്നപ്പോഴും പാര്‍ടിയുടെ കണക്കില്‍ ഒരു വോട് രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഈ മെഷീനുകള്‍ മാറ്റണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടു.

Keywords: VVPAT cross-verification: SC asks Election Commission to investigate Prashant Bhushan's allegations, New Delhi, News, VVPAT cross-verification, Supreme Court, Politics, Controversy, Complaint, BJP, UDF, LDF, National News.

Post a Comment