Follow KVARTHA on Google news Follow Us!
ad

Balram Mattannur | ബൽറാം മട്ടന്നൂരിന് നാടിന്റെ വിട; അന്തരിച്ചത് ദേശീയ പുരസ്കാരമുൾപെടെ നിരവധി ബഹുമതികൾ നേടിയ കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്ത്

നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് Balram Mattannur, Malayalam Cinema, Malayalam Films, കണ്ണൂർ വാർത്തകൾ
കണ്ണൂർ: (KVARTHA) പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂരിന് (62) നാടിന്റെ വിട. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാര മുൾപ്പെടെ നിരവധി ബഹുമതികൾ നേടിയ കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്ത് ആണ് ബൽറാം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

News, Malayalam News, Kannur, Mattannur, Balram Mattannur, Malayalam Cinema, Malayalam Films,

കർമയോഗി, സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യ ലോകം തുടങ്ങിയ സിനിമകളുടെ തിരക്കഥയും നിർവഹിച്ചിട്ടുണ്ട്. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ, നാട്ടിലൂടെ (ബാലസാഹിത്യകൃതികൾ) ബലൻ (സ്മരണകൾ), കാശി (നോവൽ) പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം, അനന്തം, തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

പരേതരായ സി എച് പത്മനാഭൻ നമ്പ്യാർ - സിഎം ജാനകിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ എൻ സൗമ്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Keywords: News, Malayalam News, Kannur, Mattannur, Balram Mattannur, Malayalam Cinema, Malayalam Films, Screenwriter and author Balram Mattannur passes away
< !- START disable copy paste -->

Post a Comment