Follow KVARTHA on Google news Follow Us!
ad

Kidney Stone | 27% മാത്രം പ്രവർത്തിച്ചിരുന്ന വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 418 മൂത്രക്കല്ലുകൾ; ലോക വൃക്ക ദിനത്തിനിടെ ഒരു അപൂർവ ശസ്ത്രക്രിയ!

ഹൈദരാബാദ് ആശുപത്രിയിലാണ് സംഭവം Kidney Stones, Health, Lifestyle, ആരോഗ്യ വാർത്തകൾ
ഹൈദരാബാദ്: (KVARTHA) വ്യാഴാഴ്ച ലോകമൊട്ടാകെ വൃക്കദിനം ആചരിക്കുമ്പോൾ, ഹൈദരാബാദ് ആശുപത്രിയിലെ യൂറോളജിസ്റ്റുകളുടെ സംഘം ഏറെ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല, മൂത്രാശയ സംബന്ധമായ അസുഖവുമായെത്തിയ രോഗിയുടെ 27% മാത്രം പ്രവർത്തിക്കുന്ന വൃക്കയില്‍ നിന്ന് 418 മൂത്രക്കല്ലുകളാണ് (Kidney stone) വേർതിരിച്ചെടുത്തത്. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻ്‍ഡ് യൂറോളജി (AINU) യിലാണ് ശസ്ത്രക്രിയ നടന്നത്. ഏറ്റവും ലളിതമായ പെർക്യുട്ടേനിയസ് നെഫ്രോലിത്തോട്ടമി (PCNL) രീതി ഉപയോഗിച്ച്, രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ നീക്കം ചെയ്തത്. ഡോ. കെ പൂർണചന്ദ്ര റെഡ്ഡി, ഡോ. ഗോപാൽ ആർ തക്, ഡോ. ദിനേശ് എം എന്നിവരടങ്ങുന്ന സംഘം നേതൃത്വം നല്‍കി.

Doctors at Hyderabad hospital remove 418 kidney stones from patient with only 27% kidney function

എന്താണ് വൃക്കയിലെ കല്ലുകൾ?

കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ഇത്തരം പരലുകൾ കൂടുതൽ എണ്ണം ഒന്നിച്ച് ചേർന്ന് വലുപ്പം കൂടി കട്ടിയേറിയ വസ്തുവായി മാറുന്നു. ഇവ വൃക്കകളിൽ രൂപപ്പെട്ട് മൂത്രവാഹിനിക്കുഴലിലേക്കും മൂത്രസഞ്ചിയിലേക്കുമൊക്കെ എത്താൻ സാധ്യതയുണ്ട്. ഇത്തരത്തിൽ കാണപ്പെടുന്ന കല്ലുകളാണ് മൂത്രത്തിൽ കല്ല് എന്നറിയപ്പെടുന്നത്. ഇത് അസഹനീയമായ വേദനയ്ക്ക് കാരണമാകുന്നു.

അതികഠിനമായ വയറു വേദന, ഓക്കാനം, ഛർദി, തണുപ്പ്, പനി, മൂത്രമൊഴിക്കുമ്പോൾ ബു‍‍ദ്ധിമുട്ടനുഭവപ്പെടുക, രക്തം കലര്‍ന്ന മൂത്രം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചികിത്സയ്ക്കായി, വേദനസംഹാരികള്‍ കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

എന്താണ് പെർക്യുട്ടേനിയസ് നെഫ്രോലിത്തോട്ടമി?

ലേസർ സംവിധാനങ്ങളും ചെറിയകാമറയും ഉപയോഗിച്ച് രോഗിയെ ആന്തരികമായി നിരീക്ഷിച്ചുകൊണ്ടു തന്നെ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ചെറിയ മുറിവുകൾ ഉണ്ടാക്കി ശസ്ത്രക്രിയ നടത്തുന്ന പ്രക്രിയയാണ് പിസിഎൻഎൽ. ആവശ്യമായ ഉപകരണങ്ങള്‍ വൃക്കയിൽ എത്തിച്ച ശേഷം വലിയ മുറിവുകള്‍ സൃഷ്‌ടിക്കാതെ തന്നെ കല്ലുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. അതോടൊപ്പം സാധാരണ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉണ്ടാകാറുള്ള പ്രയാസങ്ങൾ കുറയ്ക്കുകയും രോഗിയുടെ ആരോഗ്യം വേഗത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു

Keywords: News, National, Hyderabad, Kidney Stones, Health, Lifestyle, Surgery, Hospital, Pain, Treatment, Doctors at Hyderabad hospital remove 418 kidney stones from patient with only 27% kidney function, Shamil.
< !- START disable copy paste -->

Post a Comment