Follow KVARTHA on Google news Follow Us!
ad

Found Dead | മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍

മാതാവ് ഗുരുതരാവസ്ഥയില്‍ Malappuram News, Toddler, Found Dead, Well, Mother, Police, Probe, Reason
മലപ്പുറം: (KVARTHA) ചങ്ങരംകുളത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. പേരോത്തയില്‍ റഫീഖിന്റെ രണ്ടര വയസുകാരിയായ മകള്‍ ഇശ മെഹ്റിന്‍ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റില്‍ അവശനിലയില്‍ കണ്ടെത്തി.

ഹസീനയെ കിണറില്‍ നിന്ന് പുറത്തെടുത്ത് പുത്തന്‍പുരയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.



 

ചൊവ്വാഴ്ച (16.01.2024) രാവിലെ ഏറെ നേരമായിട്ടും അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ കണ്ടത്. അപ്പോഴേക്കും കുട്ടി മരിച്ചനിലയിലായിരുന്നു. അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുത്ത് വരികയാണ്.

Keywords: News, Kerala, Kerala-News, Obituary, Obituary-News, Regional-News, Malappuram News, Toddler, Found Dead, Well, Mother, Police, Probe, Reason, Malappuram: Toddler found dead in well.

Post a Comment