Follow KVARTHA on Google news Follow Us!
ad

Found Dead | എറണാകുളത്ത് 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

'2 ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു' Ernakulam News, Kadamakkudy News, Family, Children, House, Dead
എണാകുളം: (www.kvartha.com) കടമക്കുടിയില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ(32), മക്കളായ ഏബല്‍ (7), ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

രണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ചെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് മൃതദേഹങ്ങളും പറവൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ശില്‍പ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയില്‍ തന്നെ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


Keywords: News, Kerala, Kerala-News, Local-News, Regional-News, Ernakulam News, Kadamakkudy News, Family, Children, House, Found Dead, Ernakulam: Family of 4 found dead inside house. 

Post a Comment