Follow KVARTHA on Google news Follow Us!
ad

Ramadan | യുഎഇയില്‍ റമദാന്‍ മാര്‍ച് 23-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് ആസ്ട്രോണമികല്‍ സൊസൈറ്റി; 'കാലാവസ്ഥ സുഖകരമായിരിക്കും'

Ramadan 2023 expected to begin on March 23, says Emirates Astronomical Society, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
-ഖാസിം ഉടുമ്പുന്തല

അബുദബി: (www.kvartha.com) യുഎഇയിലെ ഈ വര്‍ഷത്തെ പുണ്യമാസമായ റമദാന്‍ മാര്‍ച് 23-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് ആസ്ട്രോണമികല്‍ സൊസൈറ്റി അറിയിച്ചു. ഇത്തവണത്തെ റമദാന്‍ മാസം 29 ദിവസം നീണ്ടുനില്‍ക്കുമെന്നും ഗോളശാസ്ത്രപരമായി ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 21 വെള്ളിയാഴ്ച ആയിരിക്കുമെന്നും സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അബ്ദുല്ല അല്‍ ജര്‍വാന്‍ പറഞ്ഞു.
          
Latest-News, World, Gulf, Ramadan, United Arab Emirates, Abu Dhabi, Muslims, Religion, Ramadan 2023 expected to begin on March 23, says Emirates Astronomical Society.
ഇബ്രാഹിം അബ്ദുല്ല അൽ - ജർ വാൻ

കൂടാതെ, ഈ വര്‍ഷം ഏകദേശം മിക്ക ഇസ്ലാമിക - അറബ് രാജ്യങ്ങളിലും ഒരേദിവസമായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക. എന്നാല്‍ ചിലരാജ്യങ്ങളില്‍ റമദാന്റെ അവസാന ദിവസം വ്യത്യസ്തമാകാനും സാധ്യതയുണ്ട്. ചിലപ്രദേശങ്ങളില്‍ അവസാന ദിവസം ചന്ദ്രനെ കാണുക പ്രയാസമായിരിക്കും എന്നതാണ് ഇതിനുകാരണം.

അതേസമയം, റമദാന്റെ തുടക്കത്തില്‍ 13 മണിക്കൂറും 30 മിനിറ്റും സമയം വ്രതം നീണ്ടു നില്‍ക്കും. കൂടാതെ യുഎഇയിലെ ജനങ്ങള്‍ ദിവസവും 14 മണിക്കൂര്‍ വരെ വ്രതമനുഷ്ഠിക്കുമെന്നും അല്‍ ജര്‍വാന്‍ വ്യക്തമാക്കി. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്നുവരെയാണ് യുഎഇയിലെ ഔദ്യോഗിക ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് വിശുദ്ധ റമദാന്‍ മാസം ആരംഭിച്ചത്. ഇസ്ലാമിക കലന്‍ഡര്‍ പ്രകാരമാണ് വിശുദ്ധമാസം തീരുമാനിക്കുന്നത്. റമദാന്റെയും ഈദുല്‍ ഫിത്വറിന്റെയും കൃത്യമായ തുടക്കം ചന്ദ്രദര്‍ശന സമിതിയാണ് നിശ്ചയിക്കുക. അതിനനുസരിച്ച് ഇതില്‍ മാറ്റംവരാമെന്നും എമിറേറ്റ്സ് അസ്ട്രോണമികല്‍ സൊസൈറ്റി വിശദീകരിച്ചു.

ഒരു വര്‍ഷം 12 ചാന്ദ്രമാസങ്ങളിലായി 354 ദിവസമോ 355 ദിവസമോ ആണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ ഗ്രിഗോറിയന്‍ കലന്‍ഡറിനെ താരതമ്യപെടുത്തുമ്പോള്‍ ഹിജ്‌റ വര്‍ഷം ഓരോവര്‍ഷവും 10 ദിവസം മുമ്പ് പൂര്‍ത്തിയാവും. അതുകൊണ്ടാണ് കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിന് ആയിരുന്ന റമദാന്‍ വ്രതാരംഭം ഇത്തവണ മാര്‍ച് 23- ലേക്ക് നേരത്തേ എത്തുന്നത്. കൂടാതെ ഈ വര്‍ഷത്തെ പുണ്യമാസമായ റമദാനില്‍ കാലാവസ്ഥ സുഖകരമായിരിക്കുമെന്നും താപനില 17 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും ഇബ്രാഹിം അല്‍ ജര്‍വാന്‍ സൂചിപ്പിച്ചു.

Keywords: Latest-News, World, Gulf, Ramadan, United Arab Emirates, Abu Dhabi, Muslims, Religion, Ramadan 2023 expected to begin on March 23, says Emirates Astronomical Society.
< !- START disable copy paste -->

Post a Comment