Follow KVARTHA on Google news Follow Us!
ad

Milma Price | അരലിറ്റര്‍ തൈരിന് 35 രൂപ; മില്‍മ പാലിന്റേയും പാല്‍ ഉത്പന്നങ്ങളുടേയും വില വര്‍ധന നിലവില്‍ വന്നു

Price hiked for Milma Products #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മില്‍മ പാലിന്റേയും പാല്‍ ഉത്പന്നങ്ങളുടേയും പുതിയ വില നിലവില്‍ വന്നു. പാല്‍ ലിറ്ററിന് ആറ് രൂപയും അരലിറ്റര്‍ തൈരിന് 35 രൂപയായും ഉയര്‍ന്നു. ക്ഷീരകര്‍ഷകരുടെ നഷ്ടം നികത്താന്‍ പാല്‍ ലിറ്ററിന് എട്ട് രൂപ 57 പൈസയുടെ വര്‍ധനയാണ് മില്‍മ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ ആറ് രൂപയുടെ വര്‍ധനയ്ക്ക് സര്‍കാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതില്‍ അഞ്ച് രൂപ കര്‍ഷകന് കിട്ടും.

വിലക്കയറ്റത്തില്‍ ജനം പൊറുതി മുട്ടുമ്പോഴാണ്, പാല്‍വില കുത്തനെ കൂട്ടാനുള്ള തീരുമാനം. പാല്‍ വിലയും ഉല്‍പാദന ചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മില്‍മയുടെ നടപടി. വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നായിരുന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം. 


News,Kerala,State,Top-Headlines,Trending,Farmers, Agriculture, Business,Finance,Minister,Price, Price hiked for Milma Products

വില വര്‍ധനവ് ഇങ്ങനെ:

ടോണ്‍ഡ് മില്‍ക് (ഇളം നീല കവര്‍): പഴയ വില 22, പുതിയ വില 25. ഹോമോജീനൈസ്ഡ് ടോണ്‍ഡ് മില്‍ക് (കടും നീല കവര്‍): പഴയ വില 23, പുതിയ വില 26. കൗ മില്‍ക്: പഴയ വില 25 , പുതിയ വില 28. ഹോമോജീനൈസ്ഡ് ടോണ്‍ഡ് മില്‍ക്: (വെള്ള കവര്‍): പഴയ വില 25, പുതിയ വില 28.

2019 സെപ്തംബറിലാണ് അവസാനമായി മില്‍മ പാലിന്റെ വില കൂട്ടിയത്. ഈ വര്‍ഷം ജൂലൈയില്‍ പാല്‍ ഉത്പന്നങ്ങള്‍ക്കും മില്‍മ വില കൂട്ടിയിരുന്നു.

Keywords: News,Kerala,State,Top-Headlines,Trending,Farmers, Agriculture, Business,Finance,Minister,Price, Price hiked for Milma Products 

Post a Comment