Follow KVARTHA on Google news Follow Us!
ad

Census | ചരിത്രത്തിലാദ്യം! യുകെയിൽ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം ജനസംഖ്യയുടെ പകുതിയിൽ താഴെയായി കുറഞ്ഞു; രണ്ടാമത് ഇവർ; സെൻസസ് കണക്കുകൾ പുറത്ത്

For The First Time, Less Than Half Of UK's Population Is Christian: Report #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലൻഡൻ: (www.kvartha.com) ചൊവ്വാഴ്ച പുറത്തുവിട്ട സെൻസസ് കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയിൽ ആദ്യമായി ക്രിസ്ത്യാനികളുടെ എണ്ണം പകുതിയിൽ താഴെയായി കുറഞ്ഞു. 2021-ൽ നടത്തിയ 10 വർഷത്തെ സെൻസസ് മുസ്‌ലിം ജനസംഖ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് കാണിക്കുന്നത് എന്നാൽ ക്രിസ്ത്യാനികൾക്ക് ശേഷം രണ്ടാമതുള്ളത് ഒരു മതത്തിലും വിശ്വസിക്കാത്തവരാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) അധികൃതർ വ്യക്തമാക്കി.
     
              
For The First Time, Less Than Half Of UK's Population Is Christian: Report, International,News,London,UK,Report,Latest-News,Top-Headlines,Sensex,Religion.

സെൻസസ് കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഏകദേശം 27.5 ദശലക്ഷം പേർ (46.2 ശതമാനം) ക്രിസ്തുമത വിശ്വാസികളാണ്. മുമ്പത്തെ കണക്കുകൾ പ്രകാരം 13.1 ശതമാനത്തിന്റെ കുറവാണിത്. ഒരുമതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം 12 ശതമാനം ഉയർന്ന് 37.2 ശതമാനമായി. 22.2 ദശലക്ഷം പേരാണ് 'മതമില്ലെന്ന്' പ്രതികരിച്ചത്. മുസ്ലിം ജനസംഖ്യ 3.9 ദശലക്ഷമായി (6.5 ശതമാനം) ഉയർന്നു. നേരത്തെ ഇത് 4.9 ശതമാനം ആയിരുന്നു. ഒരു ദശലക്ഷം ഹിന്ദുമത വിശ്വാസികളും 524,000 സിഖ് മത വിശ്വാസികളും യുകെയിലുണ്ട്. അതേസമയം ബുദ്ധമതക്കാർ ജൂതന്മാരെ (273,000 നിന്ന് 271,000) മറികടന്നു.

വർധിച്ചുവരുന്ന മതേതര യുഗത്തിൽ കാലക്രമേണ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം കുറയുന്നതിൽ വലിയ അത്ഭുതമില്ലെന്നായിരുന്നു യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെലിന്റെ പ്രതികരണം. മതം സംബന്ധിച്ച ചോദ്യം 2001 മുതലാണ് യുകെയിലെ സെൻസസിൽ ചേർത്തത്. ഇത് നിർബന്ധമായ ചോദ്യം ആയിരുന്നില്ല. ഇഷ്ടമുള്ളവർക്ക് പ്രതികരിക്കാമായിരുന്നു. എന്നാൽ എന്നാൽ 94.0 ശതമാനം പേരും ഈ ചോദ്യത്തോട് പ്രതികരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

Keywords: For The First Time, Less Than Half Of UK's Population Is Christian: Report, International,News,London,UK,Report,Latest-News,Top-Headlines,Sensex, Christian, Muslim.

Post a Comment