Follow KVARTHA on Google news Follow Us!
ad

New Finance Rules | ജൂലൈ 1 മുതൽ ഈ ഏഴ് സാമ്പത്തിക നിയമങ്ങൾ മാറി; നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം

New Rules Effective From 1st July 2022, Know How Affect You#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഏഴ് നിയമങ്ങൾ വെള്ളിയാഴ്ച (ജൂലൈ ഒന്ന്) മുതൽ മാറി. ക്രിപ്‌റ്റോകറൻസികളുടെ ഇടപാടുകളുടെ ടിഡിഎസ്, ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ, ഡീമാറ്റ് കെവൈസി അപ്‌ഡേറ്റ് തുടങ്ങിയവ ഇതിൽ ഉൾപെടുന്നു. അവ ഏതൊക്കെയെന്ന് അറിയാം.
  
New Delhi, India, News, Top-Headlines, Finance, ATM Card, RBI, Income Tax, Tax&Savings, New Rules Effective From 1st July 2022, Know How Affect You.



1. ആധാർ കാർഡ്-പാൻ ലിങ്കിന് 1,000 ഫീസ്

ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിന് ഇനി മുതൽ 1000 രൂപയാകും. ഇതുവരെ 500 രൂപയായിരുന്നു പിഴ. മാർച് വരെ ഇത് സൗജന്യമായിരുന്നു. 2023 മാർചിന് മുമ്പ് ലിങ്ക് ചെയ്‌തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഇത് സ്വയം ലിങ്ക് ചെയ്യാം.


2. ഡീമാറ്റ് അകൗണ്ട് പ്രവർത്തനരഹിതമാകും

ജൂൺ 30-നകം നിങ്ങൾ ഡീമാറ്റ് അകൗണ്ടിന്റെ കെവൈസി ചെയ്തിട്ടില്ലെങ്കിൽ, അത് പ്രവർത്തനരഹിതമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ നിങ്ങൾക്ക് ഓഹരി വിപണിയിൽ വാങ്ങാനും വിൽക്കാനും കഴിയില്ല. നിങ്ങൾ ഓഹരി വാങ്ങിയാലും അത് നിങ്ങളുടെ അകൗണ്ടിലേക്ക് മാറില്ല. കെവൈസി പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഈ കൈമാറ്റം നടക്കൂ. പേര്, വിലാസം, പാൻ നമ്പർ, മൊബൈൽ നമ്പർ, വരുമാനം, ഇമെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ സഹിതമാണ് കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടത്.


3. ക്രിപ്‌റ്റോകറൻസികളിൽ ഒരു ശതമാനം ടിഡിഎസ്

ഇനി മുതൽ ക്രിപ്‌റ്റോകറൻസികളുടെ ഇടപാടുകൾക്ക് ഒരു ശതമാനം ടിഡിഎസ് നൽകണം. എല്ലാത്തരം എൻഎഫ്ടികളും ഡിജിറ്റൽ കറൻസികളും ഇതിൽ ഉൾപെടുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.


4. ഇരുചക്രവാഹനങ്ങളും എസിയും വാങ്ങുന്നത് ചിലവേറിയതായിരിക്കും

ഇനി മുതൽ ഇരുചക്ര വാഹനങ്ങളുടെ വില വർധിക്കും. ഹീറോ മോടോർ കോർപറേഷൻ 3,000 രൂപ വരെ വില വർധിപ്പിക്കാൻ പോകുന്നു. മറ്റ് കംപനികളും വില കൂട്ടാൻ ഒരുങ്ങുന്നത്. 5 സ്റ്റാർ എസിയുടെ വില 10 ശതമാനം വർധിക്കും.


5. ഡോക്ടർമാർ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ എന്നിവർക്ക് ടിഡിഎസ്

ഡോക്ടർമാർ, ഇൻഫ്ളുവൻസർമാർ എന്നിവർ സൗജന്യമായി കൈപ്പറ്റുന്ന സാധനങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ നികുതി നൽകേണ്ടിവരുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.


6. ക്രെഡിറ്റ് കാർഡ് നൽകാത്തതിന്റെ കാരണം

ജൂലായ് ഒന്ന് മുതൽ, ഒരു ഉപഭോക്താവിന്റെ അപേക്ഷയിൽ എന്തുകൊണ്ടാണ് ക്രെഡിറ്റ് കാർഡ് നൽകാത്തതെന്ന് ബാങ്കുകളോ ധനകാര്യ കംപനികളോ വിശദീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം ഇൻഷുറൻസ് പരിരക്ഷയും ഓപ്ഷണലായി നൽകേണ്ടിവരും. ഉപഭോക്താവിന്റെ അംഗീകാരമില്ലാതെ കാർഡ് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയില്ല. തെറ്റ് സംഭവിച്ചാൽ, കാർഡ് ഇഷ്യൂ ചെയ്യുന്നവർ ഫീസ് തിരികെ നൽകേണ്ടിവരുമെന്ന് മാത്രമല്ല, പിഴയും അടയ്‌ക്കേണ്ടിവരും.


7. ഡെബിറ്റ് കാർഡുകൾക്ക് ആർബിഐ അനുമതി വേണ്ട

ഇപ്പോൾ ബാങ്കുകൾക്ക് അവരുടെ ബോർഡിന്റെ അനുമതിയോടെ മാത്രമേ ഏതൊരു ഉപഭോക്താവിനും ഡെബിറ്റ് കാർഡുകൾ നൽകാനാകൂ. ഇതിന് ആർബിഐയുടെ അനുമതി ആവശ്യമില്ല. സേവിംഗും കറന്റ് അകൗണ്ടും ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഡെബിറ്റ് കാർഡ് നൽകൂ. ബാങ്കിന് നിർബന്ധമായും ആർക്കും ഡെബിറ്റ് കാർഡ് നൽകാനാവില്ല.

Post a Comment