Follow KVARTHA on Google news Follow Us!
ad

LPG Cylinder Price | പാചക വാതക വില കുറച്ചു; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറിന് 188 രൂപ കുറഞ്ഞു

LPG Cylinder Price Cut Today: 19-Kg Commercial Cylinder Becomes Cheaper#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന്റെ വിലയാണ് കുറച്ചത്. കേരളത്തില്‍ 188 രൂപയാണ് ഒരു സിലിന്‍ഡര്‍ വിലയില്‍ ഉണ്ടായ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിന്‍ഡറിന്റെ പുതിയ വില 2035 രൂപയാണ്. 

ഡെല്‍ഹിയില്‍ 198 രൂപയാണ് കുറഞ്ഞത്. കൊല്‍കത്തയില്‍ പാചകവാതക സിലിന്‍ഡറിന് 182 രൂപ കുറഞ്ഞു. മുംബൈയില്‍ 190.50 രൂപയും ചെന്നൈയില്‍ 187 രൂപയും കുറഞ്ഞു. പെട്രോളിയം കംപനിയായ ഇന്‍ഡ്യന്‍ ഓയിലും വാണിജ്യ സിലിന്‍ഡറുകളുടെ വില കുറച്ചു. വെള്ളിയാഴ്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.


News,National,India,New Delhi,Business,Finance,Top-Headlines,Trending, LPG Cylinder Price Cut Today: 19-Kg Commercial Cylinder Becomes Cheaper


കഴിഞ്ഞ മാസം വാണിജ്യ സിലിന്‍ഡര്‍ വില കുറച്ചതിന് പിന്നാലെയാണിത്. നേരത്തെ ജൂണ്‍ ഒന്നിന് വാണിജ്യ എല്‍പിജി സിലിന്‍ഡറിന്റെ വില 135 രൂപ കുറച്ചിരുന്നു. 19 കിലോഗ്രാം എല്‍പിജി സിലിന്‍ഡറിന് 2219 രൂപയായിരുന്നു വില.

അതേസമയം, ഗാര്‍ഹിക പാചകവാതക സിലിന്‍ഡറുകളുടെ ഉപഭോക്താക്കള്‍ക്ക് ഒരു ആശ്വാസവും ലഭിച്ചിട്ടില്ല. 14.2 കിലോഗ്രാം ഗാര്‍ഹിക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല.

Keywords: News,National,India,New Delhi,Business,Finance,Top-Headlines,Trending, LPG Cylinder Price Cut Today: 19-Kg Commercial Cylinder Becomes Cheaper

Post a Comment