Follow KVARTHA on Google news Follow Us!
ad

Stopped egg exports ചരിത്രത്തില്‍ ആദ്യമായി കുതിച്ചുയര്‍ന്ന് മുട്ടയുടെ സംഭരണവില ; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താല്‍കാലികമായി നിര്‍ത്തി കര്‍ഷകര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,News,Business,Export,Farmers,National,
കോയമ്പത്തൂര്‍: (www.kvartha.com) ചരിത്രത്തില്‍ ആദ്യമായി മുട്ടയുടെ സംഭരണ വില 5.82 രൂപയായി കുതിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി താല്‍കാലികമായി നിര്‍ത്തിവച്ചതായി തമിഴ്നാട് എഗ് കോഡിനേഷന്‍ കമറ്റി വൈസ് പ്രസിഡന്റ് വാങ്കിലി സുബ്രഹ്മണ്യം. 

ജൂണ്‍ 29ന് 5.72 രൂപയായിരുന്ന സംഭരണ വില ഒരാഴ്ച മുമ്പ് 5.5 രൂപയായി നിജപ്പെടുത്തിയിരുന്നുവെങ്കിലും ഉത്പാദനത്തിലെ കുറവ് വില കുത്തനെ ഉയരാന്‍ കാരണമായി.

Farmers have temporarily stopped egg exports to Gulf countries, Chennai, News, Business, Export, Farmers, National.


ഇതോടെ ദുബൈ, ഖത്വര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും നിലച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നാമക്കല്‍ മേഖലയില്‍ നിന്ന് മാത്രം നിത്യേന ഉല്‍പാദനത്തില്‍ 20 ശതമാനത്തോളം കുറവ് വന്നതായും സംഭരണ വില ഉയര്‍ന്നതും ഉല്‍പാദനക്കുറവും കയറ്റുമതിയെ ബാധിച്ചതായും സുബ്രഹ്മണ്യം അറിയിച്ചു. മാസംതോറും ഒരു കോടി മുതല്‍ രണ്ടു കോടി മുട്ട വരെ നടന്നിരുന്ന കയറ്റുമതിയാണ് ഇതോടെ നിലച്ചത്. ഉയര്‍ന്ന വിലയ്ക്ക് മുട്ട ഗള്‍ഫ് രാജ്യങ്ങളില്‍ വിപണനം നടത്താന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടില്‍ നാമക്കല്‍, സേലം ജില്ലകളിലായി ആയിരത്തോളം കോഴി വളര്‍ത്തു കേന്ദ്രങ്ങളില്‍ ശരാശരി 4.8 കോടി മുട്ട ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷനല്‍ എഗ് കോഡിനേഷന്‍ കമറ്റി നിര്‍ണയിക്കുന്ന വിലയ്ക്കാണ് വ്യാപാരികള്‍ സംഭരണം നടത്തേണ്ടത്. ജൂണ്‍ ഒന്നിന് 4.80 പൈസയായിരുന്ന സംഭരണ വില ജൂണ്‍ 26 ന് 5.50 പൈസയായി ഉയര്‍ന്നു. ചില്ലറ വില്പനയില്‍ 6.50 പൈസയായി തുടരുകയാണ്.

ഒരുവര്‍ഷമായി നഷ്ടത്തിലായിരുന്ന മുട്ട ഉല്‍പാദന മേഖലയില്‍ മുട്ട ഒന്നിന് നാലു രൂപയില്‍ നിന്ന് 4.5 രൂപയായി ഉത്പാദന ചെലവ് വര്‍ധിച്ചു. കോഴികള്‍ക്കുള്ള തീറ്റ ചെലവ് വര്‍ധിച്ചതാണ് പ്രധാന കാരണം. കോഡിനേഷന്‍ കമറ്റി സംഭരണ വില വര്‍ധിപ്പിച്ചാലും 30 പൈസ കുറച്ചാണ് പ്രധാന വ്യാപാരികള്‍ സംഭരിക്കുന്നത്.

ഇതോടെ മുട്ട കോഴികളുടെ ഉല്‍പാദനത്തിലും കുറവ് വരുത്തിയതായാണ് അറിയുന്നത്. ഒരുകോടി മുട്ടക്കോഴി കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ആവാതെ ചെറുകിടക്കാര്‍ മാറി നില്‍ക്കുകയാണെന്ന് എഗ് കോഡിനേഷന്‍ കമറ്റി അറിയിച്ചു. നിലവിലെ സംഭരണ വിലയില്‍ തന്നെ പിടിച്ചു നിന്നാലേ കര്‍ഷകന് ഒരു രൂപയെങ്കിലും ലഭിക്കൂ. അതുകൊണ്ടുതന്നെ മുട്ട സംഭരണ വിലയില്‍ ഉടനടി ഒരു മാറ്റം ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍.

Keywords: Farmers have temporarily stopped egg exports to Gulf countries, Chennai, News, Business, Export, Farmers, National.




Post a Comment