Follow KVARTHA on Google news Follow Us!
ad

ആലപ്പുഴയില്‍ അമ്മയെയും 2 മക്കളെയും കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി

Three members of the family found dead in Alappuzha #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com 01.02.2022) താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രസന്ന (52) മക്കളായ ശശികല (34), മീനു (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല.

പ്രസന്നയുടെ ഭര്‍ത്താവ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസമയം ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ശശികലയും മീനുവും മാനസിക വെല്ലുവിളിയുള്ളവരാണെന്നും കുടുംബത്തിന് സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. വീടിന്റെ ജനലും മറ്റും കരിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Alappuzha, News, Kerala, Found Dead, Death, Police, Family, Case, Treatment, Mother, Daughter, Husband, Hospital, Three members of the family found dead in Alappuzha.



Keywords: Alappuzha, News, Kerala, Found Dead, Death, Police, Family, Case, Treatment, Mother, Daughter, Husband, Hospital, Three members of the family found dead in Alappuzha.

Post a Comment