Follow KVARTHA on Google news Follow Us!
ad

1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ വരും

Post offices to be brought under core banking system, says FM #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജെറ്റ് അവതരണം തുടരുന്നു. രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഇടപാട്, എടിഎം, മൊബൈല്‍ ബാങ്കിങ്, മറ്റു ബാങ്കുകളില്‍ നിന്നും നേരിട്ട് പണമിടപാട് നടത്തല്‍ തുടങ്ങിയ സംവിധാനങ്ങളും പോസ്റ്റ് ഓഫീസ് ബാങ്കില്‍ ഉള്‍പെടുത്തും. ഇതിന്റെ സാധ്യതകള്‍ ഇന്‍ഡ്യയിലെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.

News, New Delhi, National, Budget, Bank, ATM, Minister, Nirmala Seetharaman, Post offices to be brought under core banking system, says FM.

കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

Keywords: News, New Delhi, National, Budget, Bank, ATM, Minister, Nirmala Seetharaman, Post offices to be brought under core banking system, says FM.

Post a Comment