Follow KVARTHA on Google news Follow Us!
ad

ഇ ഡി മുൻ ജോയിന്റ് ഡയറക്ടർ സ്വയം വിരമിച്ച് സജീവ രാഷ്ട്രീയത്തിലേക്ക്; ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാവും; മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് പരിഹാസം

Former ED Joint Director Rajeshwar Singh gets voluntary retirement #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 01.02.2022) ഐപിഎസ് ഉദ്യോഗസ്ഥനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ ജോയിന്റ് ഡയറക്ടറുമായ രാജേശ്വർ സിംഗ് സെർവീസിൽ നിന്ന് സ്വമേധയാ വിരമിച്ച് (വിആർഎസ്) സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ നിയമസഭാ സീറ്റിൽ ബിജെപി സ്ഥാനാർഥിയായി രാജേശ്വർ സിംഗ് മത്സരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
 
India, New Delhi, News, Top-Headlines, BJP, IPS Officer, Enforcement, Uttar Pradesh, Assembly, Prime Minister, Narendra Modi, Chief Minister, Yogi Adityanath, Congress, Former ED Joint Director Rajeshwar Singh gets voluntary retirement, likely to fight UP polls on BJP ticket.

രാജേശ്വർ സിംഗിന്റെ സ്വമേധയാ വിരമിക്കുന്നതിനുള്ള അപേക്ഷ കേന്ദ്രസർകാർ തിങ്കളാഴ്ച അംഗീകരിച്ചു. ഉത്തർപ്രദേശ് പൊലീസിൽ 10 വർഷവും ഇ ഡിയിൽ 14 വർഷവും സേവനമനുഷ്ഠിച്ചിട്ടുള്ള സിങ്ങിന് ഇനിയും 11 വർഷം കൂടി സെർവീസ് ബാക്കിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇ ഡി ഡയറക്ടര്‍ എസ് കെ മിശ്ര എന്നിവര്‍ക്ക് നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.


'പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രകാശ് നദ്ദ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഇൻഡ്യയെ ഒരു ലോക ശക്തിയാക്കാനുള്ള ദൃഢനിശ്ചയം ഏറ്റെടുത്തു. ഞാനും ഈ ദൗത്യത്തിൽ പങ്കാളിയാകുകയും രാഷ്ട്രനിർമാണ പ്രക്രിയയിൽ ഉറച്ചുനിൽക്കുകയും ചെയ്യും. പൊതുസേവനത്തിന്റെ പാതയിൽ എന്റെ അവസാന ശ്വാസം വരെ ഞാൻ അങ്ങനെ തന്നെ തുടരും' - രാജേശ്വരി സിംഗ് പ്രസ്താവനയിൽ പറഞ്ഞു.


താന്‍ സെർവീസില്‍ ഉണ്ടായിരുന്ന കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇരകള്‍ക്കും വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ പരിശ്രമിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലെ പ്രവര്‍ത്തന കാലഘട്ടത്തില്‍ ദേശീയ വ്യവഹാരത്തിന്റെയും പൊതു പ്രാധാന്യത്തിന്റെയും നിരവധി അഴിമതികള്‍ താന്‍ കണ്ടെത്തുകയും അന്വേഷിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, സിങ്ങിന്റെ പേര് പറയാതെ വിമർശനവുമായി കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം രംഗത്തെത്തി. ബിജെപിയിൽ ചേരാൻ ഇ ഡിയിൽ നിന്ന് 'വിആർഎസ്' എടുക്കുന്നത് പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനത്തിൽ നിന്ന് മാതൃസ്ഥാപനത്തിലേക്ക് മാറുന്നതിന് തുല്യമാണെന്ന് കാർത്തി ട്വീറ്റ് ചെയ്‌തു.


Keywords: India, New Delhi, News, Top-Headlines, BJP, IPS Officer, Enforcement, Uttar Pradesh, Assembly, Prime Minister, Narendra Modi, Chief Minister, Yogi Adityanath, Congress, Former ED Joint Director Rajeshwar Singh gets voluntary retirement, likely to fight UP polls on BJP ticket. 


< !- START disable copy paste -->

Post a Comment