Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട്ടില്‍ ബുധനാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍കാര്‍ പുറത്തിറക്കി

As schools gear up to reopen tomorrow, TN govt issues fresh guidelines #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 01.02.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ അടച്ചിട്ടിരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച മുതല്‍ തുറക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍കാര്‍ പുറത്തിറക്കി.

സ്‌കളുകളിലെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 15 മുതല്‍ 18 വരെ പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണം. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ സാനിറ്റൈസര്‍ നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Chennai, News, National, School, Education, COVID-19, Teachers, Students, As schools gear up to reopen tomorrow, TN govt issues fresh guidelines

തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. 19,280 പേര്‍ക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഫെബ്രുവരി നാല് മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എ നമശിവായം അറിയിച്ചു.

Keywords: Chennai, News, National, School, Education, COVID-19, Teachers, Students, As schools gear up to reopen tomorrow, TN govt issues fresh guidelines

Post a Comment